bahrainvartha-official-logo
Search
Close this search box.

ആം ആദ്മി പാർട്ടി ബഹ്‌റൈൻ ഘടകം പുനഃസംഘടിപ്പിച്ചു

New Project - 2022-06-30T123945.672

മനാമ: ദേശീയ രാഷ്ട്രീയത്തിൽ വേറിട്ട രീതിയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈനിലെ പ്രവർത്തകരുടെ യോഗം സഗയ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുകയും ബഹ്‌റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമുണ്ടായി. പ്രസ്തുത യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി സി സിറിയക് IAS, എറണാകുളം ജില്ല കൺവീനർ സാജു പോൾ, പറവൂർ മണ്ഡലം കൺവീനർ ബെൽസൺ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

2016ൽ നിലവിൽ വന്ന ആം ആദ്മി ബഹ്‌റൈൻ ഘടകം സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കൊറോണ മഹാമാരിയെ തുടർന്ന് മന്ദീഭവിക്കപ്പെട്ടു പോയ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ പുതിയ ഭരണ സമിതിയ്ക്ക് കഴിയട്ടെയെന്ന് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചവർ ആശംസിച്ചു.

അഴിമതി രഹിതമായ, ജനക്ഷേമ പ്രവർത്തനങ്ങളിലൂന്നിയ ഭരണത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അരവിന്ദ് കേജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിയുടെ ജനപിന്തുണ നാൾക്കുനാൾ വർധിച്ചു വരികയാണ്. ഡൽഹിയ്ക്ക് പുറമേ പഞ്ചാബിലും ഭരണത്തിലെത്തുകയും, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്ത ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ പ്രവർത്തകർക്ക് ശ്രീ. അരവിന്ദ് കേജ്രിവാളിന്റെ കേരള സന്ദർശനം പുത്തനുണർവ് നൽകുകയുണ്ടായി. കേരളത്തിലെ എല്ലാ ജില്ലകളിലും വളരെ വേഗത്തിൽ ആം ആദ്മി പാർട്ടിയുടെ സ്വാധീനം വർധിച്ചു വരുന്നത് പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ഇടയിൽ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ വിലയിരുത്തി.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും, ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ടുള്ള രാഷ്ട്രീയ കപട നാടകങ്ങളെയും അപലപിക്കുന്നതോടൊപ്പം അഴിമതി വർധിക്കുന്നതിലും, കേരളത്തിന്റെ പൊതുകടം നിയന്ത്രണമില്ലാതെ ഉയരുന്നതിലും, പൊതുജനങ്ങൾക്ക് പ്രഹരമായി വൈദ്യുതി ചാർജ് വർധിപ്പിച്ചതിലും ആം ആദ്മി ബഹ്‌റൈൻ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ: സണ്ണി ഹെൻട്രി (കൺവീനർ), പങ്കജനാഭൻ (ജോയിന്റ് കൺവീനർ), ലിജേഷ് മൈക്കിൾ (സെക്രട്ടറി), ബേബി പീറ്റർ (ജോയിന്റ് സെക്രട്ടറി), സിബി കൈതാരം (ട്രഷറർ), NSM ഷെരിഫ് രഞ്ജു രാജൻ & ജിൻസ് (സോഷ്യൽ മീഡിയ കൺവീനർമാർ), KR നായർ, നിസാർ കൊല്ലം, അഷ്‌കർ പൂഴിത്തല, സിബിൻ സാലിം -(ഉപദേശക സമിതി അംഗങ്ങൾ)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!