bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സോഷ്യൽ ഫോറം നാലാമത് ഫുട്ബോൾ ടൂർണമെന്റിന് ജൂലൈ 10ന് തുടക്കമാകും

WhatsApp Image 2022-07-06 at 8.39.45 PM

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്‌ സംഘടിപ്പിക്കുന്ന 4 മത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന ജൂലായ്‌ 10,11,14,15 തീയതികളിൽ ഹൂറ ഗോസി മാളിന് സമീപം ഉള്ള ഗ്രൗണ്ടിൽ നടക്കും.

ബഹ്‌റൈനിലെ വിവിധ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ പ്രതിനിധികൾ പങ്കെടുത്തു വിപുലമായ ക്യാപ്റ്റൻ സി മീറ്റിങ് ബാങ്കൊക് റെസ്റ്റോറന്റിൽ വെച്ച് നടന്നു. വിപുലമായ സ്വാഗത സംഘം രൂപീകരിക്കുകയും ചെയ്തു.

ബഹ്‌റൈനിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ടൂർണമെന്റിലേക്കു ആകർഷിക്കുവാനായി ബഹ്‌റൈനിലെ എല്ലാ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളുടെയും പ്രൊഫഷണൽ ടീമുകളെ അണിനിരത്തിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്പോർട്സ് സെക്രട്ടറി റഷീദ് സയിദ് സ്വാഗതവും, ഫുട്ബോൾ ക്ലബ്‌ പ്രസിഡന്റ്‌ മുസ്തഫ ടോപ്മാൻ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ യൂസഫ് അലി, ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സെയ്ഫ് അഴീക്കോട്, സെക്രെട്ടറി അസീർ പാപ്പിനിശ്ശേരി, ക്ലബ്‌ ഭാരവാഹികളായ ഹംസ വല്ലപ്പുഴ, നിയാസ് തെയ്യൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!