ഈദ് ആശംസകൾ നേർന്നു
മനാമ: പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ബലി പെരുന്നാൾ ആഘോഷിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികൾക്കും പ്രവാസികൾക്കും സ്വദേശികൾക്കും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആശംസകൾ നേർന്നു. എല്ലാ ആഘോഷങ്ങളും പരസ്പരമുള്ള പങ്ക് വെക്കലുകളാണ്. സ്നേഹവും സൗഹാർദവും ഊട്ടിയുറപ്പിക്കാനുള്ള സന്ദർഭം. വെറുപ്പും വിദ്വേഷവും ഒഴിവാക്കി അപരനെ സ്നേഹിക്കാൻ ഓരോ ആഘോഷവും നമ്മെ പ്രചോദി പ്പിക്കേണ്ടതുണ്ട്. പ്രയാസവും പ്രതിസന്ധികളും നേരിടുന്ന മുഴുവൻ മനുഷ്യരോടുമുള്ള ഐക്യപ്പെടൽ കൂടിയാവണം പെരുന്നാൾ. അവശരെയും അശരണരെയും ചേർത്തു പിടിക്കാൻ സാധിക്കേണ്ടതുണ്ടെന്നും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ പത്രകുറിപ്പിൽ പറഞ്ഞു.