bahrainvartha-official-logo
Search
Close this search box.

ഈദാഘോഷം അവിസ്മരണീയമാക്കി അൽ ഹിദായ

WhatsApp Image 2022-07-12 at 7.51.58 PM

മനാമ: മഹാനായ പ്രവാചകൻ ഇബ്രാഹിം നബിയുടെത്യാഗസ്മരണകൾ അല തല്ലുന്ന, രണ്ടാം ബലിപ്പെരുന്നാൾ ദിനത്തിൽ ഹൂറ റയ്യാൻ ആസ്ഥാനത് അൽ ഹിദായ മലയാളം കൂട്ടായ്മ പ്രവർത്തകർക്കായി സംഘടിപ്പിച്ച ആഘോഷ പരിപാടി ശ്രദ്ധേയമായി. വൈകിട്ട് 7മണിയോട് കൂടി പ്രസിഡന്റ് ഹംസ ആമേത് അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി ധാരാളം പ്രവർത്തകർ പങ്കടുത്തു.

ഖുർആൻ പാരായണം, പ്രസംഗം, കവിത, ഇസ്ലാമികഗാനലാപനം, മധുരം മലയാളം,ജസ്റ്റ് വൺ മിനുട്ട്, സംഘ ഗാനം തുടങ്ങിയ ഒട്ടേറെ ആകർഷകമായ മത്സരങ്ങൾ മാറ്റുരച്ച പരിപാടി സദസ്സിന് നവ്യനുഭൂതി നൽകി..
പ്രവാസ ജീവിത തിരക്കുകൾക്കിടയിൽ നിന്നും ഇസ്ലാമിക പഠന രംഗത്തും, സ്വർഗ്ഗാ ത്മമകമായ കഴിവുകൾ വളർത്തിയെടുക്കുന്നതിലും ഓരോ പ്രവർത്തകർ കാണിക്കുന്ന ആവേശം ഏറെ സന്തോഷം നൽകുന്നു എന്ന് പ്രസിഡന്റ് ഹംസ ആമേത് പറഞ്ഞു.

സ്വന്തമായി രചിച്ച കവിതകൾ ആലാപനം ചെയ്ത റിസാലുദ്ധീൻ പുന്നോൽ, സാദിഖ്‌ ബിൻ യഹ്‌യ എന്നിവരുടെയും ,വിട വാങ്ങൽ പ്രസംഗം എന്ന പേരിൽ വിശ്വ പ്രസിദ്ധമായ പ്രവാചകൻ മുഹമ്മദ്‌ നബിയുടെ അറഫാ പ്രസംഗത്തിന്റെ പ്രസിദ്ധമായ വചനങ്ങൾ ചേർത്ത് വെച്ച് മലയാളത്തിൽ കവിത രചിച്ച പ്രശസ്ത കവി രാജീവ് ആലുങ്കലിന്റെ കവിത ആലാപനം നടത്തിയ ഹംസ റോയൽ കൊയിലാണ്ടിയുടെയും
പ്രശസ്ത കവി മുരുകൻ കാട്ടാകടയുടെ ബാഗ്ദാദ് എന്ന കവിത ആലപിച്ച നഫ്സിന്റെയും പ്രകടനം സദസ്സിന്റെ പ്രത്യേക പ്രശ്ശംസ നേടി.

ഏറെ വാശിയേറിയ മത്സരത്തിൽ കൂടുതൽ പോയിന്റ് നേടി റിഫ യൂണിറ്റ് ഒന്നാം സ്ഥാനവും, ഹൂറ, മനാമ എന്നീ യൂണിറ്റുകൾ രണ്ടാം സ്ഥാനവും നേടിയപ്പോൾ മറ്റ് യൂണിറ്റുകൾ തുല്യപോയിന്റുകൾ നേടി മൂന്നാം സ്ഥാനം പങ്കിട്ടു. റയ്യാൻ പ്രിൻസിപ്പാൾ അബ്ദുൾ ലത്തീഫ് ചാലിയം, ഫക്രു, ലത്തീഫ് സിഎം, ബിനു ഇസ്മായിൽ, ഷംസീർ OV , ഷെമീർ അലി കണ്ണൂർ, ശാഫിനന്ദി, റഷീദ് മാഹി, സുഹാദ് ബിൻ സുബൈർ ,തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു,,അൽ ഹിദായ പണ്ഡിതമാരായ ഷമീർ ഫാറൂഖി, ലത്തീഫ് അഹ്മദ്, റയ്യാൻ പ്രിൻസിപ്പാൾ ലത്തീഫ് ചാലിയം, എന്നിവരും സാദിഖ് ബിൻ യഹ്‌യ, ലത്തീഫ് ആലിയമ്പത് തുടങ്ങിയവരും വിധി കർത്താക്കളായിരുന്നു. ഹിദായ ജനറൽ സെക്രട്ടറി റിസാലുദ്ധീൻ പുന്നോൽ സ്വാഗതവും, ഹിദായ മീഡിയ സെക്രട്ടറി ഷെമീർ ബാവ വെളിയംകോട് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!