bahrainvartha-official-logo
Search
Close this search box.

വെസ്റ്റ് റിഫാ കെഎംസിസി സുബൈറിന്റെ കുടുംബത്തിനുള്ള ഫണ്ട്‌ കൈമാറ്റവും, അനുമോദന യോഗവും സംഘടിപ്പിച്ചു

WhatsApp Image 2022-07-13 at 1.01.22 PM

മനാമ: ഹൃദയസ്തംഭനം മൂലം കഴിഞ്ഞ മാസം ബഹ്‌റൈനിലെ റിഫയിൽ മരണപെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കുന്നതിനായി വെസ്റ്റ് റിഫാ കെഎംസിസി സമാഹരിച്ച സഹായ നിധിയുടെ കൈമാറ്റവും, കൊണ്ടോട്ടി മണ്ഡലം കെഎംസിസി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ “ബഷീർ പി കാക്കുനി “യ്ക്ക് വെസ്റ്റ് റിഫാ കെഎംസിസി യുടെ അനുമോദനവും ജൂലൈ 11 തിങ്കളാഴ്ച രാത്രി 8.30 ന് തെന്നല മൊയ്‌ദീൻ ഹാജിയുടെ മജ്ലിസിൽ വെച്ച് നടന്നു.

ചടങ്ങിൽ ഇസ്മായിൽ റഹ്മാനി സ്വാഗതപ്രഭാഷണം നടത്തി വെസ്റ്റ് റിഫാ കെഎംസിസി പ്രസിഡന്റ്‌ ഹുസൈൻ കണ്ണൂർ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉത്ഘാടനം കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ നിർവഹിച്ചു. തുടർന്ന് കൊണ്ടോട്ടി മണ്ഡലം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വൈസ് പ്രസിഡണ്ട് ബഷീർ കാക്കുനിയെ സംസ്ഥാന ഓർഗനൈസൺ സെക്രട്ടറി മുസ്തഫ കെ പി മൊമെന്റോ നൽകുകയും ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻറ്റും, CH സെന്റർ പ്രസിഡന്റും ആയ SV ജലീൽ ഷാൾ അണിയിച്ചു.

അകാലത്തിൽ വിട പറഞ്ഞ വെസ്റ്റ് റിഫാ കെഎംസിസി മെമ്പർ സുബൈറിന്റെ കുടുംബ ധന സഹായ ഫണ്ട്‌ പ്രസിഡന്റ്‌ ഹുസൈൻ സാഹിബിൽ നിന്നും അൽകാബി ബഷീർ സ്വീകരിച്ചു. തുടർന്ന് സംസ്ഥാന നേതാക്കളായ OK കാസിം, റാഫിഖ് തൊട്ടക്കര, മുസ്തഫ KP, കോഴിക്കോട് ജില്ല കെഎംസിസി സെക്രട്ടറി ഷാഫി വേളം ,ഈസ്റ്റ്‌ റിഫാ ഏരിയ ആക്റ്റിംഗ് പ്രസിഡന്റ്‌ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. വെസ്റ്റ് റിഫാ ഏരിയ കമ്മിറ്റി ഭാരവാഹികൾ ആയ നാസ്സർ കല്ലാച്ചി, റിയാസ്, സലാംക്ക, ഫർഷാദ്, റസാഖ് വള്ളത്, അബു നെല്ലായ തുടങ്ങിയവർ നേതൃത്വം കൊടുത്ത പരിപാടിയിൽ വെസ്റ്റ് റിഫാ കെഎംസിസി ട്രഷർ നാസ്സർ കല്ലാച്ചി നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!