bahrainvartha-official-logo
Search
Close this search box.

‘മൈ ലുലു എക്സ്ചേഞ്ച് – റെമിറ്റ് ആൻഡ് ഷോപ്’; രണ്ടാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

New Project - 2022-07-25T115952.069

മനാമ: ലുലു എക്സ്ചേഞ്ചും മാസ്റ്റർകാർഡും സംയുക്തമായി ഒരുക്കിയ ‘മൈ ലുലു എക്സ്ചേഞ്ച് റെമിറ്റ് ആൻഡ് ഷോപ്’ പ്രമോഷന്റെ ഭാഗമായുള്ള രണ്ടാമത് നറുക്കെടുപ്പ് നടത്തി. 125 ഭാഗ്യശാലികൾക്ക് 10 ദീനാർ വീതം മൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്.

ജൂലൈ മൂന്നിന് ആരംഭിച്ച് ആഗസ്റ്റ് 11 വരെ നീണ്ടു നിൽക്കുന്ന ഈ പ്രമോഷനിലൂടെ 500 ഭാഗ്യശാലികൾക്കു 5000 ദീനാർ മൂല്യമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് വൗച്ചറുകളാണ് സമ്മാനം.മാസ്റ്റർകാർഡിനോടൊപ്പം ഒത്തുചേർന്ന് ഈ പ്രമോഷൻ നടത്താൻ കഴിഞ്ഞതിലും ഉപഭോക്താക്കൾക്ക് സ്ഥിരമായി റിവാർഡുകൾ കൊടുക്കാൻ സാധിക്കുന്നതിലും സന്തോഷമുണ്ടെന്ന് ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

ലുലു എക്സ്ചേഞ്ച് ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ പ്രമോഷനിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മാസ്റ്റർകാർഡ് സീനിയർ വൈസ് പ്രസിഡന്‍റ് ഒമോകെഹിന്റെ അദ്ബാഞ്ഞോ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!