മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന ഇന്ത്യൻ ഡി ലൈറ്റ്സ് ട്രോഫിക്ക് വേണ്ടിയുള്ള കമ്പഡി മത്സരം 19 ആഗസ്റ്റ് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.
ബഹ്റൈനിലെ പ്രമുഖ കമ്പഡി ടീമുകൾ മാറ്റുരക്കുന്ന മത്സരം വീക്ഷിക്കുവാൻ ഏവർക്കും അവസരമൊരുക്കീട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കമ്പഡി മത്സരം കൺവീനർമാരായ രാജേഷ് കോടോത്ത് 33890941, ഷാജി ദിവാകരൻ 39437444 എന്നിവരെ ബന്ധപ്പെടണമെന്ന് ബഹറൈൻ കേരളീയ സമാജം വാർത്താക്കുറിപ്പിൽ പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ,ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ ,ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം പി രഘു, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ശങ്കർ പല്ലൂർ തുടങ്ങിയവർ അറിയിച്ചു.