bahrainvartha-official-logo

സി.ബി.എസ്.ഇ പരീക്ഷാ വിജയികളെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുമോദിച്ചു

IMG-20220817-WA0057

മനാമ: സി.ബി.എസ്.ഇ നടത്തിയ പത്താം ക്‌ളാസിലെയും പ്ലസ് ടുവിലെയും പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രവർത്തകരുടെ മക്കളെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുമോദിച്ചു. ഫുസ്ഹ ദിയാന, സൈമ എം. ഷമീർ, ഫാത്തിമ ഷിഫ, മനാർ നിയാസ് കണ്ണിയൻ, ഫാത്തിമ അർഷാദ്, മുഹമ്മദ് നാസിം ഷമീർ, തമന്ന ഹാരിസ്, സ്വാലിഹ അബീർ ഇർഷാദ്, സ്വവാവീൽ ഫയാസ്, അമ്മാർ സുബൈർ, മുഹമ്മദ് ജാസിം മേലേതിൽ, നജ ഫാത്തിമ, മിൻഹ ഫാത്തിമ, ഹനാൻ മുഹമ്മദ് ശരീഫ്, റുഷിൽ മുഹമ്മദ്, മുബഷിർ അബ്ദുൽ മജീദ്, ആദിൽ അനീസ്, അജ്‌മൽ അഷ്‌റഫ്, ആദിൽ മുഹമ്മദ്, ജസാ അബ്ദുൽ റസാഖ് എന്നിവർക്കാണ് അനുമോദനം നൽകിയത്.

വിജയികൾക്കുള്ള മെമെന്റോകൾ ഫ്രന്റ്‌സ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, ജനറൽ സെക്രട്ടറി എം.അബ്ബാസ്, വൈസ് പ്രെസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ.അനീസ്, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, മറ്റു നേതാക്കളായ സമീർ ഹസൻ, സി.ഖാലിദ്, മുഹമ്മദ് മുഹിയുദ്ധീൻ, വി.പി.ഫാറൂഖ്, സക്കീർ, എ.എം.ഷാനവാസ് എന്നിവർ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!