bahrainvartha-official-logo
Search
Close this search box.

‘പ്രവാസി ആർട്സ് ഡേ’ കലാ മത്സരം സംഘടിപ്പിച്ചു

New Project - 2022-08-22T123126.755

മനാമ: ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച പ്രവാസി ആർട്സ് ഡേ കലാമത്സരങ്ങൾ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സുധി പുത്തൻവേലിക്കര, ദീപ ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി ആർട്സ് ഡേ കോഡിനേറ്റർ അൻസാർ തയ്യിൽ നന്ദിയും പറഞ്ഞു.

പ്രവാസി വെൽഫെയർ ആർട്സ് ഡേ കലാമത്സരത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർ.
കവിതാലാപനം: സൗദത് ഇസ്മാഈൽ, സിറാജ് പള്ളിക്കര, ബഷീർ. ലളിത ഗാനം: ബഷീർ, അശ്റഫ് പി. എം, തസ്നിയ റുബൈദ്. മാപ്പിളപ്പാട്ട്: ഷിഹാബ് വെളിയംകോട്, റിൻഷാദ്, അബ്ദുൽ റഊഫ്. പ്രസംഗ മത്സരം: ഇർഷാദ്, ബിജു തോമസ്, ഫസലുറഹ്മാൻ, റിയാസുദ്ദീൻ എന്നിവരും ജേതാക്കളായി.

സുധി പുത്തൻവേലിക്കര, ഫിറോസ് തിരുവത്ര, ദീപ ജയചന്ദ്രൻ, അബ്ദുൽ ഗഫൂർ തൃത്താല, അബ്ദുൽ സലാം, ഈ കെ സലീം, ഷാനവാസ് എ എം എന്നിവർ വിധികർത്താക്കളായിരുന്നു. ഗഫൂർ മൂക്കുതല, ജാഫർ പി, ഇജാസ്, ബാസിം, ഇർഷാദ് കോട്ടയം, ഹാഷിം, ഫസലുറഹ്മാൻ, ഷുഐബ്, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ പ്രവാസി ആർട്സ് ഡേയ്ക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!