മതേതര മൂല്യങ്ങളുടെ കാവലാളാവുക: പി.എം.എ ഗഫൂര്‍, ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹുജന സംഗമം സംഘടിപ്പിച്ചു

മനാമ: രാജ്യവും ലോകവും കടന്നുപോകുന്ന അമാനവീകവല്കരണത്തെ ഭയപ്പെടണമെന്നും, അറിയാതെ ഉള്ളിലേക്ക് കടന്നു വരുന്ന ആസുരതകളുടെ അടയാളങ്ങളെ അകറ്റി നിര്‍ത്താന്‍ ജാഗ്രത പാലിക്കണമെന്നും അതിലൂടെ മതേതര മൂല്ല്യങ്ങളുടെ കാവലാളുകളാവണമെന്നും പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ പി എം എ ഗഫൂര്‍ ആഹ്വാനംചെയ്തു. ഇന്ത്യന്‍ ഇസലാഹി സെന്‍റെര്‍ സംഘടിപ്പിച്ച “മാനവീകതയുടെ സ്നേഹ ശാസ്ത്രം” എന്ന ബഹുജന സംഗമത്തെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെന്ന മഹത്വത്തിന്‍റെ മുകളില്‍ രാക്ഷസീയതയുടെ കടന്നു കയറ്റം ഇല്ലാതാക്കാന്‍ നാം മനുഷ്യരാണെന്ന് പേര്‍ത്തും പേര്‍ത്തും ഓര്‍ത്തുകൊണ്ടിരിക്കുകയും അത് തെളിയിക്കാന്‍ സര്‍വ്വ അതിരുകള്‍ക്കും അപ്പുറത്ത് മാനവീകതയോട് ചേര്‍ന്ന് നില്‍ക്കാന്‍ സര്‍വ്വരും ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഫ്രാന്‍സിസ് കൈതാരത്ത്, റോയ് , അസൈനാര്‍ കളത്തിങ്ങല്‍, ജവാദ് വക്കം, സൈഫുല്ല ഖാസിം, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹംസ മേപ്പാടി അദ്ധ്യക്ഷം വഹിച്ചു. നൂറുദ്ദീന്‍ ശാഫി സ്വാഗതവും സഫീര്‍ നരക്കോട് നന്ദിയും പറഞ്ഞു.