മനാമ: കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി നിര്യാതനായി. കാഞ്ഞങ്ങാട് കൂളിയാങ്കൽ സ്വദേശി സി.കെ ഹമീദ് (52) ആണ് മരിച്ചത്. മുഹറഖിൽ കർട്ടൺ ഷോപ്പിൽ ജീവനക്കാരനായ ഇദ്ദേഹം നാല് ദിവസം മുമ്പാണ് കുഴഞ്ഞ് വീണത്. തുടർന്ന്, കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഭാര്യ: എൻ.പി സക്കീന. മക്കൾ: സഹീറ നസ്റീൻ, ഇസ്മത് ഇഷാന. സഹോദരങ്ങൾ: സി.കെ നസീർ, സി.കെ ഇഖ്ബാൽ, സി.കെ നൗഷാദ്, സി.കെ സക്കീന, സി.കെ ഷബ്ന, സി.കെ റസീന.