bahrainvartha-official-logo
Search
Close this search box.

പ്രവാസി വെൽഫെയർ ഓണം പായസ മത്സരം സംഘടിപ്പിക്കുന്നു

New Project - 2022-08-31T122947.744

മനാമ: ഓണാഘോഷങ്ങളോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മാസ്റ്റർ പോയിൻ്റ് സൂപ്പർ മർക്കറ്റുമായ് സഹകരിച്ച് പ്രവാസികൾക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 4.00 മണിക്ക് മുഹറഖ് മാസ്റ്റർ പോയിൻറ് സൂപ്പർമാർക്കറ്റിൽ വച്ച് നടക്കുന്ന പായസ മത്സരത്തിന് വിദ്യാ മഹേഷ് ജനറൽ കൺവീനറും റഷീദ സുബൈർ, ലിജി ശ്യാം എന്നിവർ കൺവീനർമാരുമാണ്. സുമയ്യ ഇർഷാദ്, ഇജാസ്, മസീറ നജാഹ്, നസ് ല ഹാരിസ്, ലാലിഹ ആഷിഫ്, സമീറ നൗഷാദ്, ബാസിം, ഷുഹൈബ് എന്നിവർ അംഗങ്ങളായും വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

ബഹ്റൈനിലെ പായസ പാചക പ്രേമികൾക്ക് തങ്ങളുടെ കഴിവുകൾ മറ്റുരയ്ക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. പാചക മത്സരത്തിൽ പങ്കെടുക്കുന്നതിനും മറ്റു വിവരങ്ങൾക്കും 33538916 | 35665700 | 35540698 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!