bahrainvartha-official-logo
Search
Close this search box.

സെപ്റ്റംബർ10 വരെ പണമയക്കുന്ന 10 ഭാഗ്യശാലികൾക്ക് 8 gm സ്വർണ്ണ നാണയം വീതം സമ്മാനം; ഓണക്കൈനീട്ടവുമായി ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ

New Project - 2022-09-01T014247.766

മനാമ: രാജ്യത്തെ ഏറ്റവും വിശ്വസ്ത റെമിറ്റൻസ് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഒരുക്കുന്നു ‘ഓണക്കൈനീട്ടം’ ഓഫർ. സെപ്റ്റംബർ 1 മുതൽ 10 വരെയുള്ള ഓഫറിൽ 10 ഭാഗ്യശാലികൾക്ക് 8 ഗ്രാം സ്വർണ്ണ നാണയം വീതമാണ് സമ്മാനമായി നൽകുന്നത്.

ഓഫറിൽ ക്വാളിഫൈ ചെയ്യപെടുന്നതിനായി പ്രൊമോഷൻ കാലയളവിൽ കുറഞ്ഞത് 2 ട്രാൻസാക്ഷൻ ഇന്ത്യയിലേക്ക് നടത്തണം. സെപ്റ്റംബർ 13 ൽ നടക്കുന്ന ലക്കി ഡ്രോയിലൂടെ 10 വിജയികളെ തിരഞ്ഞെടുക്കും. ഓരോ ദിവസത്തെയും എൻട്രിയിൽ നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തി, 10 ദിവസങ്ങളിൽ 10 വിജയികളെയാണ് MOIC അധികാരികളുടെ സാന്നിധ്യത്തിൽ തിരഞ്ഞെടുക്കുന്നത്.

മിനിമം ട്രാൻസാക്ഷൻ ലിമിറ്റില്ലാത്ത ഓഫറിൽ ബ്രാഞ്ച് ട്രാൻസാക്ഷനും ലുലു മണി ആപ്പിലൂടെയുള്ള ട്രാൻസാക്ഷനും ഒരുപോലെ പരിഗണിക്കുന്നതാണ്. പ്രൊമോഷൻ കാലയളവിൽ കസ്റ്റമർ നടത്തിയ ട്രാൻസാക്ഷനുകൾ എത്രയാണെങ്കിലും ഒരാൾക്ക് ഒരു സമ്മാനം മാത്രമാണ് ലഭിക്കുക. ഏവർക്കും ഈ ഓഫറിൽ വിജയിക്കാനുള്ള ഭാഗ്യം ആശംസിക്കുന്നതായി ലുലു എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!