15ാം വാർഷിക നിറവിൽ ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ; സെപ്റ്റംബർ 24 വരെ നീണ്ടുനിൽക്കുന്ന ഗുഡ്നെസ് വീക്കിന് തുടക്കമായി

WhatsApp Image 2022-09-15 at 11.15.32 AM

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ബഹ്‌റൈനിൽ പ്രവർത്തനമാരംഭിച്ചതിന്റെ 15ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 24 വരെ നീണ്ടുനിൽക്കുന്ന ഗുഡ്നെസ് വീക്ക് ദാന മാളിൽ നടന്ന ചടങ്ങിൽ ഉദ്‌ഘാടനം ചെയ്തു. ലോകോത്തര നിലവാരമുള്ള ഉൽപാദകരുടെ ഉൽപന്നങ്ങൾ സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന സമ്പ്രദായമായ പ്രൈവറ്റ് ലേബൽ രംഗത്ത് ചുവടുറപ്പിക്കുന്നതിൻറെ ഭാഗമായാണ് ഗുഡ്നെസ് വീക്കിന് തുടക്കം കുറിച്ചത്. ലുലുവിന്റെ സ്വന്തം ലേബലിലുള്ള ഉൽപന്നങ്ങളുടെ വിൽപന വിവിധ പ്രമോഷനുകളും ഓഫറുകളും ഇക്കാലയളവിൽ ലഭിക്കും.

2007ൽ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ച ലുലുവിന് ഇന്ന് ഒമ്പത് ഹൈപ്പർമാർക്കറ്റുകളും രണ്ട് മാളുകളും (ദാന മാൾ, റാംലിമാൾ) ദാനാത് അൽ ലോസിയിൽ വനിതാ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലുലു എക്സ്പ്രസ് സ്റ്റോറുമുണ്ട്.

15ാം വാർഷികത്തിന്റെ ഭാഗമായി പ്രീമിയം ചീസ്, ചിക്കൻ നഗ്ഗറ്റ്സ് പോലുള്ള റെഡി ടു കുക്ക് സ്നാക്സ്, ബീഫ് ഷവർമ, ശീഷ് തവൂക്ക് തുടങ്ങിയ സ്നാക്സ്, മാംസം, വ്യത്യസ്ത തരം അരി, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ഓഫറുകളോടെ ലഭ്യമാക്കിയിട്ടുണ്ട്.

ബഹ്റൈനിലെ ലുലു ഗ്രൂപ്പിൻറെ വളർച്ചയിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ബഹ്റൈന്റെ പുരോഗതിക്ക് തങ്ങളുടെ പങ്കാളിത്തത്തിൽ വിശ്വാസമർപ്പിച്ച ഭരണാധികാരികൾക്കും ഉപഭോക്താക്കൾക്കും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉൽപാദനത്തിനും ഉപഭോഗത്തിനുമിടയിൽ വിതരണ ശൃംഖലയിലുണ്ടാകുന്ന ഭീമമായ ചെലവ് ഒഴിവാക്കി 10 മുതൽ 25 ശതമാനം വരെ വിലക്കുറവിൽ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതാണ് ലുലുവിന്റെ സ്വന്തം ബ്രാൻഡിൽ വിപണിയിലെതിക്കുന്നത് വഴിയുള്ള പ്രയോജനമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് പ്രൈവറ്റ് ലേബൽ ഡയറക്ടർ ഷമീം സൈനുലാബ്ദീൻ പറഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, പ്രമുഖ ബ്രാൻഡുകളുടെ അതേ നിലവാരത്തിലുള്ള ഉൽപന്നങ്ങളാണ് ലുലുവിന്റെ സ്വന്തം പേരിൽ വിൽപന നടത്തുന്നത്. പാൽ, കുടിവെള്ളം, വെളിച്ചെണ്ണ, ഒലിവ് എണ്ണ, ഉപ്പ്, ഓട്സ്, ചായപ്പൊടി, കാപ്പി, കുട്ടികൾക്കുള്ള ഉൽപന്നങ്ങൾ, അരി, ശീതീകരിച്ച ചിക്കൻ തുടങ്ങിയവയെല്ലാം ലുലു സ്വന്തം ബ്രാൻഡിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഡിസ്നി കഥാപാത്രങ്ങളുടെ ചിത്രം പതിച്ച ‘ഡിസ്നി ബേബി’ ഉൽപന്നങ്ങൾ, ‘ഗുഡ്നസ് ഫോർ എവർ’ എന്ന പേരിൽ ബർഗർ മിക്സ്, മീറ്റ്ബാൾ മിക്സ്, ഫലാഫെൽ മിക്സ് തുടങ്ങിയ പ്രീമിയം ഉൽപന്നങ്ങൾ, ലോകോത്തര ടെലിവിഷൻ സീരീസ് ആയ ‘ഫ്രൻഡ്സ്’ എന്ന പേരിലുള്ള ഹാൻഡ് വാഷുകൾ, ഡിയോഡറന്‍റ് തുടങ്ങിയവയും ലുലു പുറത്തിറക്കിയിട്ടുണ്ട്.

നിലവിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി വിൽപന നടത്തുന്ന ഉൽപന്നങ്ങളിൽ ഏഴ് ശതമാനത്തോളം സ്വന്തം ബ്രാൻഡിലുള്ളവയാണ്. ഇത് 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഷമീം സൈനുലാബ്ദീൻ പറഞ്ഞു.

വാൾമാർട്ട് പോലുള്ള ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ ബിസിനസിന്റെ പകുതിയോളം പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങളാണ്. യൂറോപ്പിലും അമേരിക്കയിലും ഉപഭോക്താക്കൾ സ്റ്റോർ സന്ദർശിക്കുമ്പോൾ ആദ്യം നോക്കുന്നത് പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങളാണ്. അത്തരമൊരു രീതി ഗൾഫിലും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഉൽപന്നങ്ങൾ സ്വന്തം ബ്രാൻഡിൽ എത്തിക്കാൻ ലുലു തയാറായത്. നിലവിലുള്ള പ്രമുഖ ബ്രാൻഡുകളുമായി ആരോഗ്യകരമായ മത്സരമാണ് ലുലു ലക്ഷ്യമിടുന്നതെന്നും ഷമീം സൈനുലാബ്ദീൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!