മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) നടത്തുന്ന ഓണാഘോഷപരിപാടികളുടെ ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 15 വ്യാഴാഴ്ച 8 മണിക്ക് കെ.സി.എ അങ്കണത്തിൽ നടക്കും.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായും എൽ.എം.ആർ.എ കമ്യൂണിക്കേഷൻ ഡയറക്ടർ ഹാന അൽസഫർ വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഔദ്യോഗിക പരിപാടികൾക്കൊപ്പം പ്രശസ്ത വയലിനിസ്റ്റ് അപർണ ബാബു നയിക്കുന്ന വയലിൻ ഫ്യൂഷൻ ലൈവ് പരിപാടിയും കെ.സി.എ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.