മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയാ കമ്മറ്റികൾ തമ്മിലുള്ള എവറോളിങ് ട്രോഫി വോളിബോൾ ടൂർണമെന്റ് നബി സേലാ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു.
ഐ.വൈ.വൈ.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു. ഐ.വൈ.വൈ.സി യിലെ ഒൻപത് ഏരിയ കമ്മറ്റികൾ മാറ്റുരച്ച ടൂർണമെന്റിൽ അബ്ദുൽ ഹസീബിന്റെ നേതൃത്വത്തിൽ ടുബ്‌ളി-സൽമാബാദ് ഏരിയ കമ്മറ്റിയും ജെയ്‌സ് ജോയിയുടെ നേതൃത്വത്തിൽ ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയും ഫൈനലിൽ ഏറ്റുമുട്ടി. വാശിയേറിയ മൂന്ന് സെറ്റുകൾ നീണ്ടുനിന്ന മത്സരത്തിൽ ഒന്നിന് എതിരെ രണ്ട് സെറ്റുകൾ നേടികൊണ്ട് ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റി വിജയികളായി.
ബുദൈയ്യ ഏരിയ കമ്മറ്റിയിലെ അനസ് മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു, ഡാനിഷ്ന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു. ഐ ഓ സി ബഹ്‌റൈൻ ജനറൽ സെക്രട്ടിയും ഇന്ത്യൻ സ്കൂൾ വൈസ് ചെർമാനുമായ ജെയഫർ മൈധാനി, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ മാർക്കറ്റിങ്ങ് മാനേജർ പ്രസാദ്, ഐ.വൈ.സി.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയുടെ പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ ഏരിയ സെക്രട്ടറി രാജേഷ് പന്മന, ദേശിയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ഏരിയ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.