എല്ലാ വനിതാ ഉപഭോക്താക്കൾക്കും M4 സ്മാർട്ട് ബ്രേസ്‌ലെറ്റ് സമ്മാനം; ഡിജിറ്റൽ വിമൻ ക്യാമ്പെയിനുമായി ലുലു മണി ആപ്പ്

New Project - 2022-10-04T090311.537

മനാമ: ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെ പണമയക്കുന്ന എല്ലാ വനിതാ ഉപഭോക്താക്കൾക്കും M4 സ്മാർട്ട് ബ്രേസ്‌ലെറ്റ് സമ്മാനം നൽകുന്ന ഡിജിറ്റൽ വുമൺ ക്യാമ്പെയിന് തുടക്കം കുറിച്ച് ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ. ഡിജിറ്റലൈസേഷൻ മെച്ചപ്പെടുത്തുന്നതിന്റെയും, സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ക്യാമ്പയ്‌ൻ. 2022 ഒക്ടോബർ 3 മുതൽ നവംബർ 2 വരെ നടത്തുന്ന ക്യാമ്പെയിനിൽ ലുലു മണി ആപ്പിലൂടെ ഒന്നോ അതിലധികമോ ട്രാൻസാക്ഷനുകൾ നടത്തുന്ന സ്ത്രീകൾക്കാണ് M4 സ്മാർട്ട് ബ്രേസ്‌ലെറ്റ് സമ്മാനമായി ലഭിക്കുക. ഇതിന് പുറമെ ക്യാമ്പെയിനിൽ പങ്കെടുക്കുന്നവർക്ക് 8 പാർട്ണർ ബ്രാൻഡുകളുടെ മൂല്യാധിഷ്ഠിത സേവനങ്ങളും ലഭ്യമാകും.

മിനിമം ട്രാൻസാക്ഷൻ നിബന്ധന ഇല്ലാത്ത ക്യാമ്പെയിനിൽ ട്രാൻസാക്ഷനുകൾ എത്ര തന്നെ ആയാലും ഒരു വനിതാ ഉപഭോക്താവിന് ഒരു സമ്മാനം നേടാനുള്ള യോഗ്യതയാകും ലഭിക്കുക. യോഗ്യത നേടിയ ഉപഭോക്താക്കൾക്ക് 2022 നവംബർ 15 ന് ഉള്ളിൽ അടുത്തുള്ള ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് സന്ദർശിച്ച് CPR കാണിച്ച് സമ്മാനം കൈപറ്റാവുന്നതാണ്.

“സമൂഹത്തെയും കുടുംബങ്ങളെയും നിലനിർത്തുന്നതിൽ സ്ത്രീൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ‘ഡിജിറ്റൽ വിമൻ’ കാമ്പെയ്‌നിലൂടെ, സ്ത്രീകളെ അഭിനന്ദിക്കാനും ബഹ്‌റൈനിലെ പണരഹിത പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിലേക്ക് അവരുടെ സുഗമമായ മാറ്റം ഉറപ്പാക്കുന്നതിൽ ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായും ക്യാമ്പെയ്‌ന് സമാരംഭം കുറിച്ച് ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി https://luluexchange.com/ സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!