മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു “തണലാണ് പ്രവാചകൻ” എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പ്രചാരണ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് എട്ട് മണിക്ക് സെഗയ്യയിലെ കെ.സി.എ ഹാളിൽ വെച്ച് നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി കാംപയിൻ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. പ്രവാചകന്റെ ജീവിതവും സന്ദേശവും ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ പരിചയപ്പെടുത്തുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ഫ്രന്റ്‌സ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, ജനറൽ സെക്രട്ടറി എം. അബ്ബാസ്, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് തുടങ്ങിയവർ സംബന്ധിക്കും.
ക്യാമ്പയിൻ കാലയളവിൽ സംവാദ സദസ്സുകൾ, സെമിനാർ, ഗൃഹ സമ്പർക്കങ്ങൾ, ടേബിൾടോക്ക്, വനിതാ ചർച്ചാ സദസ്, ടീൻസ് സംഗമം, ഇൻസ്റ്റന്റ് ക്വിസ്, പ്രസംഗ മത്സരം, ടീൻസ് മോട്ടിവേഷൻ പരിപാടി, ഏരിയാ കുടുംബ സംഗമങ്ങൾ അയൽക്കൂട്ടങ്ങൾ, ഫ്‌ളാറ്റ് സംഗമങ്ങൾ, എക്സിബിഷൻ, സമാപന സമ്മേളനം എന്നീ പരിപാടികളും നടക്കും.