മനാമ: ബഹ്‌റൈനിലെ വടം വലി കൂട്ടായ്മ ആയ തഗ്ഗ് ഓഫ് വാർ അസോസിയേഷൻ ഓണാഘോഷവും,പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടി മുതിർന്നവരുടേയും, കുഞ്ഞുങ്ങളുടെയും വിവിധ കലാ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സെഗയ ബി എം സി ഹാളിൽ വച്ചു നടന്ന പരിപാടിയിൽ നൂറ്റി എൺപതോളും വരുന്ന കായിക താരങ്ങളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തത് ആകർഷകമായി.
ബഹ്‌റൈനിലെ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക് ഇടയിലും വടം വലി എന്ന കായിക ഇനത്തെ ഇത്രയും നെഞ്ചിലേറ്റി അതിനു വേണ്ടി അഹോരാത്രം കഷ്ട്ടപ്പെടുന്ന എല്ലാ കായിക താരങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. ഗൾഫ് രാജ്യങ്ങളിൽ വടം വലി എന്ന കായിക ഇനത്തിന് ഇത്രത്തോളം പ്രാധാന്യം നൽകുന്ന ബഹ്‌റൈൻ പോലെ മറ്റോരു രാജ്യം ഇല്ല എന്നതാണ് നമ്മൾക്കു അഭിമാനിക്കാവുന്ന ഏറ്റവും വലിയ കാര്യം. വടം വലി ടൂർണമെന്റ്കൾക്ക് ഈ രാജ്യം തരുന്ന സപ്പോർട്ട് ഒരിക്കലും വിസ്മരിക്കാൻ പറ്റുന്നതല്ല. ചടങ്ങിൽ അസോസിയേഷൻ ഒഫീഷ്യൽ അംഗം അമൽദേവ് ഓ കെ ഏവർക്കും സ്വാഗതം നേർന്നു. രാജേഷ് നമ്പ്യാർ മുഖ്യാതിഥി ആയിരുന്നു. ഡോ:ഷിമിലി പി ജോൺ, നൈന മുഹമ്മദ് ഷാഫി, ഡോ:പി.വി.ചെറിയാൻ, ഏബ്രഹാം ജോൺ എന്നിവർ ആശംസകൾ നേർന്നു.
രാജേഷ് നമ്പ്യാർക്കും നൈന മുഹമ്മദ് ഷാഫിക്കും മൊമെന്റോ കൊടുത്താദരിച്ചു .ടഗ്ഗ് ഓഫ് വാർ അസോസിയഷൻ സംഘടനയുടെ രക്ഷാധികാരിയും ലോക കേരളാ സഭാ അംഗവും, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്തിനെ അസോസിയേഷൻ ഒഫീഷ്യൽസ് ഷാജി ആന്റണി, അമൽദേവ് ഒ.കെ, രഞ്ജിത്ത് ബാബു, രതിൻ തിലക്, ശരത് സുരേന്ദ്രൻ, ഷജിൽ ആലക്കൽ എന്നിവർ ചെര്‍ന്നു പൊന്നാട അണിയിച്ചു . ചടങ്ങിൽ തഗ്ഗ് ഓഫ് വാർ അസോസിയേഷൻ ഒഫീഷ്യൽ അംഗം ശരത് സുരേന്ദ്രൻ വിശിഷ്ട അതിഥികൾക്കും കടന്നുവന്ന എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു.