മനാമ: പുതുതലമുറക്ക് പ്രവാചകനിൽ നിന്നും ധാരാളം പാഠങ്ങൾ തങ്ങളുടെ ജീവിതത്തിലേക്ക് പകർത്താനുണ്ടെന്ന് ഫൈസൽ മഞ്ചേരി പറഞ്ഞു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് പ്രവാചകൻ ” കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമൂഹത്തിന് പ്രവാചകൻ എന്നും പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദേശം അനുധാവനം ചെയ്യുക വഴി നല്ലൊരു സമൂഹനിർമ്മിതിയുടെ മുന്നണിപോരാളികളാവാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സഈദ് റമദാൻ നദ് വി, ടീൻ ഇന്ത്യ കോ ഓർഡിനേറ്റർ മുഹമ്മദ് ഷാജി എന്നിവരും കുട്ടികളോട് സംസാരിച്ചു. ടീൻ ഇന്ത്യ പ്രസിഡൻ്റ് ഷദ ഷാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അമ്മാർ സുബൈർ സ്വാഗതവും ലിയാ അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. റീഹാ ഫാത്തിമ പ്രാർത്ഥന നിർവ്വഹിച്ചു. ഷൈഖ അബദുല്ല ഗാനമാലപിച്ചു. കോ ഓർഡിനേറ്റർമാരായ ലുബൈ ന ഷഫീഖ്, ഷബീഹ ഫൈസൽ, നാസിയ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.