മനാമ: പിനോയ് വോളിബാൾ അസോസിയേഷൻ ബഹ്റൈൻ (പി.വി.ബി) സംഘടിപ്പിച്ച പി.വി.ബി 2022 വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഐ.വൈ.സി.സി ബഹ്റൈൻ റണ്ണർ അപ് ആയി. മുഹറഖ് ക്ലബിൽ നടന്ന മത്സരത്തിൽ നായകൻ ജെയിസ് ജോയിയുടെ നേതൃത്വത്തിലാണ് ഐ.വൈ.സി.സി ടീം കളത്തിലിറങ്ങിയത്.
വ്യക്തിഗത പുരസ്കാരങ്ങളിലും ടീം മുന്നിട്ടുനിന്നു. ബെസ്റ്റ് അറ്റാക്കറായി അബ്ദുൽ നാസറിനെയും ബെസ്റ്റ് ലിബറോ ആയി ആഷിക് നസീറിനെയും ബെസ്റ്റ് സർവിസറായി അനസ് കളത്തിലിനെയും തിരഞ്ഞെടുത്തു.
ഐ.വൈ.സി.സി വോളിബാൾ ടീം പങ്കെടുത്ത ആദ്യത്തെ പ്രഫഷനൽ ടൂർണമെൻറായിരുന്നു ഇത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെ സംഘാടകർ അഭിനന്ദിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡൻറ് ജിതിൻ പരിയാരം, ടീം കോഓഡിനേറ്റർ അഖിൽ ഓമനക്കുട്ടൻ, ടീം കോച്ച് ഷിന്റോ ജോസഫ് എന്നിവരാണ് ടീമിനുവേണ്ട കാര്യങ്ങൾ ക്രമീകരിച്ചത്.