bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂളിൽ സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു

ISB Programme (1)

മനാമ: സ്‌തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന സ്‌തനാർബുദ ബോധവൽക്കരണ കാമ്പയിൻ ഇന്ത്യൻ സ്‌കൂളിൽ ആരംഭിച്ചു. ഒക്ടോബറിൽ ആചരിക്കുന്ന അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കാമ്പയിന്റെ ഭാഗമായി സ്‌കൂളിലെ ബയോടെക്‌നോളജി അധ്യാപിക ഡെയ്‌സി പീറ്റർ ‘സ്തനാർബുദം – നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും’ എന്ന വിഷയത്തിൽ അവതരണം നടത്തി. സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും അതിജീവന നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഡെയ്‌സി പീറ്റർ പറഞ്ഞു. നാലും അഞ്ചും ഗ്രേഡുകളിലെ അധ്യാപികമാർ പരിപാടിയിൽ പങ്കെടുത്തു.

രോഗനിർണയം, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ കാമ്പയിൻ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്ദേശത്തിൽ പറഞ്ഞു. രോഗങ്ങളിൽ നിന്ന് സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന നൂതന മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനാണ് സ്കൂൾ ലക്ഷ്യമിടുന്നതെന്നു സെക്രട്ടറി സജി ആന്റണി പറഞ്ഞു. നേരത്തെയുള്ള സ്തനാർബുദ പരിശോധനയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനും പ്രതിരോധ ഉപദേശങ്ങൾ നൽകുന്നതിനുമായി സ്കൂളിന്റെ വിവിധ തലങ്ങളിൽ വിജ്ഞാനപ്രദമായ സെഷനുകൾ തുടർന്നും നടത്തുമെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!