മനാമ: ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിൽ എം.എസ്.എഫ് മുൻ ദേശീയ പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ സംബന്ധിക്കും. ‘ഉത്തമ സമൂഹം ഉത്തമ സ്ത്രീ’ എന്ന വിഷയത്തെ ആസ്പദമാക്കിയും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചും അവർ സംസാരിക്കും. ഞായറാഴ്ച രാത്രി 7.30ന് നടക്കുന്ന പരിപാടി കെ.എം.സി.സി ബഹ്റൈൻ ജോ. സെക്രട്ടറി ഒ.കെ കാസിം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി സംസാരിക്കും.