ജിദാലി: സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ത്രൈമാസ ക്യാമ്പയിൻ സമാപനവും ‘ഇഷ്‌ഖിൻ വസന്തം 2022’ മീലാദ് സംഗമവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ജിദാലി ദാറുൽ ഖുർആൻ മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇസ്ലാമിക് കലാ വിരുന്ന്, ദഫ് പ്രോഗ്രാം, ബുർദ മജ്‌ലിസ്, ഫ്‌ളവർ ഷോ, പൊതു സമ്മേളനം എന്നിവ നടന്നു.
പ്രോഗ്രാം ചെയർമാൻ സി പി ശംസുദ്ധീൻ ഫൈസി അഴിയൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ധീ ൻ കോയ തങ്ങൾ പ്രാർത്ഥനയും നസീഹത്തും നടത്തി. പരിപാടിയിൽ സമസ്ത നേതാക്കളായ എസ് എം അബ്ദുൽ വാഹിദ്, സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, റഷീദ് ഫൈസി കമ്പളക്കാട് , ഹാഫിസ് ശറഫുദ്ധീൻ മൗലവി, അഷ്‌റഫ് അൻവരി ചോലക്കാട്, ഖാസിം റഹ്മാനി, ശഹീം ദാരിമി, നൗഷാദ് ഹമദ് ടൗൺ, ഹാഷിം കോക്കല്ലൂർ, ഷാഫി വേളം, കെ എം സി സി ഏരിയ സെക്രട്ടറി റഷീദ് പുത്തഞ്ചിറ എന്നിവരും എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ നേതാക്കളും , വിവിധ ഏരിയയിൽ നിന്നുള്ള സമസ്തയുടെ നേതാക്കളും പ്രവർത്തകരും ഉസ്‌താദുമാരും സംബന്ധിച്ചു.
മത്സരത്തിൽ പങ്കെടുത്തവർ ക്കുള്ള സമ്മാനദാനവും പൊതു പരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. പരിപാടിക്ക് ബഷീർ അസ്ലമി, കെ എച് ബഷീർ കുമരനെല്ലൂർ , ഇസ്മായിൽ ഒഞ്ചിയം, ആദം കൂത്തുപറമ്പ്,ഇബ്രാഹിം കുണ്ടൂർ, ഹമീദ് കൊ ടശ്ശേരി, ,അഷ്‌റഫ് പടപ്പേങ്ങാട് , ,സജീർ വണ്ടൂർ, ദുൽഖർ സൽമാൻ ബേപ്പൂർ ,കലീം എടക്കഴിയൂർ ,ബഷീർ ഇരുമ്പിളിയം ഷാനവാസ് ,അസ്‌ലം ആലപ്പുഴ,ഷബീറലി മലപ്പുറം, അമീൻ എന്നിവർ നേതൃത്വം നൽകി ,ഫൈസൽ തിരുവള്ളൂർ സ്വാഗതവും ഷഫീഖ് ഒളവട്ടൂർ നന്ദിയും പറഞ്ഞു.