മനാമ: ഏറ്റവും പുതിയ ബോസ് ഇയർബഡുകൾ ബഹ്റൈനിൽ പുറത്തിറക്കി. ബോസ് ഉൽപന്നങ്ങളുടെ ബഹ്റൈനിലെ വിതരണക്കാരായ അഷ്റഫ്സ് കമ്പനിയാണ് ബോസ് ക്വയറ്റ് കംഫർട്ട് ഇയർബഡുകൾ അവതരിപ്പിക്കുന്നത്. ദാനാ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അഷ്റഫ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ അമൽ അൽമൊഅയ്യാദ്, ജനറൽ മാനേജർ (ഇലക്ട്രോണിക്സ്) മുത്തുകുമാരൻ, ബോസ് ഉൽപന്നങ്ങളുടെ ബ്രാൻഡ് മാനേജർ മാജിദ് അലി, ലുലു ഗ്രൂപ് ഡയറക്ടർ ജൂസെർ രൂപവാല, റീജനൽ ഡയറക്ടർ മുഹമ്മദ് കലീം, റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ, ബയിങ് മാനേജർ മഹേഷ്, അസി. ബയിങ് മാനേജർ ഷാനവാസ്, ഇലക്ട്രോണിക്സ് സെൻട്രൽ ബയർ വിനീത് എന്നിവർ പങ്കെടുത്തു. കേവലം ആറു ഗ്രാം മാത്രം ഭാരമുള്ള ഇയർബഡ് ചെവിയിൽ ആയാസരഹിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 129.90 ദീനാറാണ് വില.