bahrainvartha-official-logo
Search
Close this search box.

ആവേശം വിതറി ഒഐസിസി കോഴിക്കോട് ഫെസ്റ്റ്

New Project - 2022-10-24T111321.486

മ​നാ​മ: ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മിറ്റിയുടെആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2022 പ്ര​വാ​സ​ലോ​ക​ത്ത് ആ​വേ​ശ​മാ​യി മാ​റി. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്‌ മു​ൻ പ്ര​സി​ഡ​ന്റ്‌ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് ല​ഭി​ക്കു​ന്ന സ്വീ​ക​ര​ണ​ങ്ങ​ൾ കോ​ൺ​ഗ്ര​സ്‌ പ്ര​സ്ഥാ​ന​ത്തി​ന്റെ തി​രി​ച്ചു വ​ര​വാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​റി​​ന്റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി​യും അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന സ്ത്രീ ​സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ന​യ​ങ്ങ​ൾ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്താ​നു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ക​ന്യാ​കു​മാ​രി മു​ത​ൽ ക​ശ്മീ​ർ വ​രെ യാ​ത്ര ന​ട​ത്തു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​ന്നു​കാ​ണു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാം രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്‌ കെ.​സി. ഷ​മീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. പ്ര​വീ​ൺ കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യു.​ഡി.​എ​ഫ് മ​ല​പ്പു​റം ജി​ല്ല ചെ​യ​ർ​മാ​ൻ പി.​ടി. അ​ജ​യ​മോ​ഹ​ൻ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​ത്താ​ര​ത്ത്, ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ല​ത്തീ​ഫ് ആ​യം​ചേ​രി, കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ ബി​ജു​ബാ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​മേ​ഷ് ആ​നേ​രി, പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ, കെ.​കെ. ജാ​ലി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല നേ​താ​ക്ക​ളാ​യ സു​രേ​ഷ് മ​ണ്ടോ​ടി, ര​ഞ്ജ​ൻ കേ​ച്ചേ​രി, ര​വി പേ​രാ​മ്പ്ര, ശ്രീ​ജി​ത്ത്‌ പാ​നാ​യി, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ര​ജി​ത് മൊ​ട്ട​പ്പാ​റ, പ്ര​ദീ​പ്‌ മൂ​ടാ​ടി, ച​ന്ദ്ര​ൻ വ​ള​യം, അ​നി​ൽ കൊ​ടു​വ​ള്ളി, നൗ​ഷാ​ദ് കു​രു​ടി​വീ​ട്, ബാ​ല​കൃ​ഷ്ണ​ൻ മു​യി​പ്പോ​ത്ത്, മു​നീ​ർ നോ​ച്ചാ​ട്, മു​ബീ​ഷ് കൊ​ക്ക​ല്ലൂ​ർ, സു​ബി​നാ​ഷ് കി​ട്ടു, പ്ര​ബു​ൽ​ദാ​സ്, ജോ​ണി താ​മ​ര​ശ്ശേ​രി, വി​ൻ​സെ​ന്റ് ക​ക്ക​യം, റാ​ഷി​ക് ന​ന്മ​ണ്ട, വാ​ജി​ത് കൂ​രി​ക്ക​ണ്ടി, സാ​ഹി​ർ പേ​രാ​മ്പ്ര, അ​ഷ്‌​റ​ഫ്‌ കോ​ഴി​ക്കോ​ട്, തു​ള​സി​ദാ​സ്, പി.​പി ഷാ​ജി, സു​രേ​ഷ് മേ​പ്പ​യൂ​ർ, തെ​സ്ത​ക്കീ​ർ കോ​ഴി​ക്കോ​ട്, ആ​ലി​ക്കോ​യ പു​ന​ത്തി​ൽ, സൂ​ര്യ ര​ജി​ത്, സ​ന്ധ്യ ര​ഞ്ജ​ൻ, സു​ക​ന്യ ശ്രീ​ജി​ത്ത്‌, അ​ജി​ത ശി​വ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സീ ​ടി.​വി റി​യാ​ലി​റ്റി ഷോ ​സ​രി​ഗ​മ​പ​യി​ലൂ​ടെ പ്ര​ശ​സ്ത​രാ​യ അ​ക്ബ​ർ​ഖാ​ൻ, എ​സ്.​കെ കീ​ർ​ത്ത​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഗാ​ന​മേ​ള​യും ബ​ഹ്‌​റൈ​നി​ലെ ക​ലാ​കാ​ര​ന്മ​ർ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, ഒ​പ്പ​ന, കോ​ൽ​ക​ളി, നാ​ട​ൻ​പാ​ട്ട് എ​ന്നി​വ​യും അ​ര​ങ്ങേ​റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!