വ്യാജ സ്ഫോടക ഉപകരണ നിർമ്മാണം; 17 വയസ്സുകാരനായ ബഹ്‌റൈനി അറസ്റ്റിൽ

മനാമ: സുരക്ഷയെ തടസപ്പെടുത്താൻ വ്യാജ സ്ഫോടനാത്മക ഉപകരണങ്ങൾ നിർമ്മിച്ചതിനെത്തുടർന്ന് കൗമാരകാരൻ അറസ്റ്റിലായി. 17 വയസ്സുകാരനായ ബഹ്‌റൈനി ചെറുപ്പക്കാരൻ നിർമ്മിച്ച സ്ഫോടനാത്മക ഉപകരണങ്ങൾ ബുരി ആൻഡ് ആലി ബന്ധിക്കുന്ന അണ്ടർ പാസ്സിൽ ഗ്യാസ് സിലിണ്ടർസ്, വൈറ്റ് സിലിണ്ടറിക്കൽ പൈപ്പീസ്, ഇലക്ട്രിക്കൽ വയേഴ്സ് ഉപയോഗിച്ചാണ് സ്ഥാപിച്ചത്.

ഇന്നലെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റസമ്മതം നടത്തിയില്ല. പ്രോസിക്യൂട്ടരുടെ ചോദ്യം ചെയ്യലിൽ 2017 ഡിസംബറിൽ തന്റെ രണ്ടു സുഹൃത്തുക്കൾക്കായി ഉപകരണം നിർമ്മിച്ചതായി പ്രതി സമ്മതിച്ചു. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം പ്രതി ബുരി ആൻഡ് ആലി ബന്ധിക്കുന്ന അണ്ടർ പാസ്സിൽ സ്ഥാപിക്കാനായി ഹോപ്സ് ബോംബ് നിർമ്മിക്കാൻ സഹായിക്കുകയും ബോംബുകൾ ഒരു സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്കു കൊണ്ടുപോവുന്നതിനു ജനങ്ങളെ ഭീതിപ്പെടുത്താനും അത് യഥാർത്ഥ ബോംബ് ആണെന്ന് വിശ്വസിപ്പിക്കാനും പ്രതി ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഫോറൻസിക് ടീം ഉപകരണത്തിൽ കൗമാരക്കാരന്റെ ഡി എൻ എ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. വിചാരണ മെയ് ഏഴിലേക്ക് മാറ്റി വെക്കുകയും കൗമാരക്കാരനെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു.