സലീം മമ്പാടിനു സ്വീകരണം നൽകി

Airport reception

മനാമ: കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്‌ലാമിക പണ്ഡിതനുമായ സലീം മമ്പാടിനു ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. “തണലാണ് പ്രവാചകൻ” എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാംപയിന്റെ ഭാഗമായി നടത്തുന്ന സൗഹൃദ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. “സ്നേഹദൂതനായ പ്രവാചകൻ” എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം നാളെ വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഈസ ടൗൺ ഇന്ത്യൻ സ്‌കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും. ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്‌ജിദ്‌ ഖതീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ പോൾ മാത്യു, ഇസ്കോൺ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്‌ണദാസ്‌ ) എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും.എയർപോർട്ടിൽ സലിം മമ്പാടിനെ ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് എം.എം.സുബൈർ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, അബ്ദുൽ മജീദ് തണൽ, മൂസ കെ.ഹസൻ, ജലീൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!