bahrainvartha-official-logo
Search
Close this search box.

ബ​ഹ്റൈ​ൻ-​കേ​ര​ള സാം​സ്കാ​രി​ക വി​നി​മ​യത്തിൻറെ മാറ്റ് കൂട്ടി ബ​ഹ്റൈ​ൻ പ്ര​തി​ഭ പാ​ലം-​ദ ബ്രി​ഡ്ജ്

WhatsApp Image 2022-11-07 at 1.17.34 PM

മ​നാ​മ: ബ​ഹ്റൈ​ൻ-​കേ​ര​ള സാം​സ്കാ​രി​ക വി​നി​മ​യം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ഹ്റൈ​ൻ പ്ര​തി​ഭ സം​ഘ​ടി​പ്പി​ച്ച പാ​ലം-​ദ ബ്രി​ഡ്ജ് സാം​സ്കാ​രി​കോ​ത്സ​വം പ്ര​വാ​സ ലോ​ക​ത്ത് പു​തു​ച​രി​ത്രം ര​ചി​ച്ച് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ക​ത്വം എ​ന്ന പു​തി​യ കാ​ല​ത്തി​ന്റെ ആ​ക്രോ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​റി നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ആ​ശ​യ​പ​രി​സ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ൽ പാ​ലം തീ​ർ​ക്കാ​നു​ള്ള പ്ര​തി​ഭ​യു​ടെ ഉ​ദ്യ​മം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളാ​യ കേ​ര​ളീ​യ വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ തീ​ർ​ത്ത താ​ള​വാ​ദ്യ​മാ​യ പ​ഞ്ചാ​രി​മേ​ള​ത്തി​ലൂ​ടെ സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന് തു​ട​ക്ക​മി​ടു​ക​യും സ്വ​ദേ​ശി​ക​ൾ അ​വ​ത​രി​പ്പി​ച്ച അ​റ​ബി​ക് സം​ഗീ​ത​ത്തോ​ടെ സ​മാ​പി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ സം​ഘാ​ട​ക​രു​ടെ ല​ക്ഷ്യം പൂ​വ​ണി​യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സാം​സ്കാ​രി​ക സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ഭ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ പി. ​ശ്രീ​ജി​ത്, നാ​ട​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​സാം​കു​ട്ടി പ​ട്ടം​ക​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി സ്വാ​ഗ​ത​വും പാ​ലം-​ദ ബ്രി​ഡ്ജ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബൈ​ർ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ക​ടു​വ ഫെ​യിം അ​തു​ൽ ന​റു​ക​ര, പ്ര​സീ​ത ചാ​ല​ക്കു​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച കോം​​ബോ സം​ഗീ​ത​വി​രു​ന്ന് അ​വി​സ്മ​ര​ണീ​യ പ​രി​പാ​ടി​യാ​യി മാ​റി. ബ​ഹ്റൈ​നി​ൽ​നി​ന്നു​ള്ള സ​ഹൃ​ദ​യ നാ​ട​ൻ​പാ​ട്ട് സം​ഘ​വും പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!