മനാമ: മുതിർന്ന ഒഐസിസി നേതാവും, നാൽപത്തിരണ്ട് വർഷം ബഹ്‌റൈൻ പ്രവാസിയും, ഒഐസിസി ദേശീയ സെക്രട്ടറിയും ആയിരുന്ന മാത്യൂസ് വാളക്കുഴിക്കും, കുടുംബത്തിനും ഒഐസിസി നേതാക്കളും, സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പ് നൽകി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഒഐസിസി ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡന്റ് കെ. കെ ഉസ്മാൻ എന്നിവർ ചേർന്ന് മാത്യൂസ് വാളക്കുഴി യെയും കുടുംബത്തെയും പൊന്നാട അണിയിച്ചു ആദരിച്ചു.
കോൺഗ്രസ് പ്രവർത്തകരുടെ ആദ്യകാല സംഘടനയായ ഐ ഒ സി സി സി യിലും, തുടർന്ന് കെ പി സി സി അംഗീകാരത്തോടെ രൂപീകരിച്ച ഒഐസിസി ക്കും മാത്യൂസ് വാളക്കുഴി നൽകിയ സംഭാവനകൾ സംബന്ധിച്ച് രാജു കല്ലുംപുറം അനുസ്മരിച്ചു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ് മാരായ രവി കണ്ണൂർ, ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, എം. ഡി. ജോയ്, വേൾഡ്മലയാളി കൗൺസിൽ പ്രസിഡന്റ് എബ്രഹാം സാമൂവൽ, അഡ്വ. ഷാജി സാമൂവൽ, ഒഐസിസി ജില്ലാ പ്രസിഡന്റ്‌മാരായ ചെമ്പൻ ജലാൽ, ഷമീം. കെ സി, ജി.ശങ്കരപിള്ള, ഫിറോസ് അറഫ, ഷിബു എബ്രഹാം,ഷാജി പൊഴിയൂർ, ഒഐസിസി നേതാക്കളായ ജേക്കബ് തേക്കുതോട്, നിസാർ കുന്നത്ത്കുളത്തിൽ, ഉണ്ണികൃഷ്ണപിള്ള,ജോർജ് .സി എബ്രഹാം, ജോ ൺസൻ. ടി. ജോൺ,ബിജുബാൽ സി. കെ, മോഹൻ കുമാർ നൂറനാട്, വില്യം ജോൺ,ജാലിസ് കുന്നത്ത്കാട്ടിൽ,ഷീജ നടരാജൻ, സുനിത നിസാർ, ജെയിംസ് കോഴഞ്ചേരി,ബിൻസി മാത്യു, എന്നിവർ പ്രസംഗിച്ചു. ജമാൽ കുറ്റികാട്ടിൽ,ജോജി ലാസർ,ജലീൽ മുല്ലപ്പള്ളി,ഷാജി ജോർജ്,അനിൽ കൊടുവള്ളി, സാമൂവൽ മാത്യു , ജോജി കൊട്ടിയം, റോയ് മാത്യു, അനുരാജ്, കുഞ്ഞുമുഹമ്മദ്, സെഫി നിസാർ, നിഷ ബോബി എന്നിവർ നേതൃത്വം നൽകി.മർവ നിസാർ ന്റെ ഗാനാലാപനം ഉണ്ടായിരുന്നു.