bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ മലയാളി സ്കൂൾ നഴ്സസ് കൂട്ടായ്മ സൗഹൃദ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2022-11-21 at 8.58.26 AM

മനാമ: ബഹ്‌റൈനിലെ വിവിധ പ്രൈവറ്റ് സ്കൂളുകളിലെ നഴ്സുമാരുടെ വാട്സ്ആപ് കൂട്ടായ്മയായ BMSN (Bahrain Malayalee School Nurses) ന്റെ ആദ്യത്തെ സൗഹൃദ സംഗമം നവംബർ 18 വെള്ളിയാഴ്ച അൽ സഗയ്യ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. വിവിധ സ്കൂളുകളിലെ ഇരുപത്തിയേട്ടോളം മലയാളി നഴ്സുമാർ പരിപാടിയിൽ പങ്കെടുത്തു.

പരസ്പരം പരിചയപ്പെടുവാനും സ്കൂൾ നേഴ്സ് ന്റെ ജോലി സംബന്ധമായ സംശയങ്ങൾ ചർച്ച ചെയ്യുവാനും ഈ പരിപാടിയിലൂടെ കഴിഞ്ഞത് പുതിയതായി ജോലിയിൽ പ്രവേശിച്ചവർക്ക് ഒട്ടേറെ സഹായകമായി. അതിനുപുറമേ അംഗങ്ങൾക്കും അവരുടെ കുട്ടികൾക്കുമായി വിവിധങ്ങളായ മത്സരങ്ങളും വിജയികൾക്കും പങ്കെടുത്തവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുകയുണ്ടായി. സിജു ജോഷ്വാ, ബെറ്റി സജി, അഞ്ജന ബൈജു, ലിജി സന്തോഷ്, ബ്ലെസ്സി അനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!