‘ഇന്ത്യൻ ശാസ്ത്ര നയങ്ങളും അന്ധവിശ്വാസവും’; ബഹ്‌റൈൻ പ്രതിഭ ശാസ്ത്രക്ലബ് പ്രഭാഷണം സംഘടിപ്പിച്ചു

WhatsApp Image 2022-11-30 at 12.23.46 PM

മനാമ: അന്ധവിശ്വാസങ്ങൾ വിശ്വാസങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ “ഇന്ത്യൻ ശാസ്ത്ര നയങ്ങളും അന്ധവിശ്വാസവും” എന്ന വിഷയത്തിൽ ബഹ്‌റൈൻ പ്രതിഭ ശാസ്ത്രക്ലബ് പ്രഭാഷണം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറിയും പ്രസിഡണ്ടും ആയ പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ പ്രസ്തുത വിഷയത്തിൽ ഗഹനവും ആധികാരികവും ആയ പ്രഭാഷണം നടത്തി. സദസ്സിൽ നിന്നുമുയർന്ന ചോദ്യങ്ങൾക്കു പ്രഭാഷകൻ മറുപടി പറഞ്ഞു.

ശാസ്ത്ര അവബോധവും മാനവികതയും അന്വേഷണ ത്വരയും പരിഷ്ക്കരണ ബോധവും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ് എന്ന ഭരണഘടനാ തത്വം അദ്ദേഹം ഓർമിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ വികസനങ്ങൾക്കും പുതുഗവേഷണത്തിനും അനുയോജ്യമായ ഒരു അന്തരീക്ഷം നിലവിൽ ഇന്ത്യയിൽ ഇല്ലാതായി കൊണ്ടിരിക്കുന്നു. ശാസ്ത്ര സമൂഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. നിലവിലുള്ള ശരിയിൽ നിന്നും കൂടുതൽ ശരിയിലേക്ക് നാം മുൻപോട്ടു പോകണം. അറിവിന്റെ സാർവ്വ ജനീന സ്വഭാവം മാറി കമ്പോളവത്കരിക്കപ്പെടുമ്പോൾ അന്ധവിശ്വാസങ്ങൾ അടിച്ചേല്പിക്കപെടുന്നു. ഇതിനെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കേണ്ടതുണ്ട് എന്നും പ്രതിഭ പോലെയുള്ള സംഘടനകൾ ഇത്തരം സദസ്സുകൾ സംഘടിപ്പിച്ച് പ്രസ്തുത ദൗത്യം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.

ബഹ്‌റൈൻ പ്രതിഭ പ്രസിഡണ്ട് അഡ്വ :ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിഭ സെക്രട്ടറി സ: പ്രദീപ് പതേരി ആശംസയർപ്പിച്ചു സംസാരിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ ഹരി പ്രകാശ് സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം കെ എം സതീഷ് നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!