മസ്‌ക്കറ് : ഒമാനിലെ 23 മതും ആഗോള തലത്തിൽ 167 മത്തെ ലുലു ഹൈപ്പർ മാർക്കറ്റ് ഒമാനിലെ അമിറാത്തിൽ ഉദ്ഘാടനം ചെയ്തു . അമിറാത് ഗവർണർ യാഹ്യ സുലൈമാൻ അൽ നാദവിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്‌തത്.
140,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പണിത ഹൈപ്പർമാർക്കറ്റ് ഒമാനിൽ ലുലു ഗ്രൂപ്പ് പുതുതായി അവതരിപ്പിക്കുന്ന നുജൂ അൽ അമിറാത് മാളിലാണ് ഒരുക്കിയിട്ടുള്ളത്. 2700 ഒമാനികൾ ജോലി ചെയുന്ന ഗ്രൂപ്പിൽ 2020 ആകുമ്പോഴക്കും ഒമാനികളുടെ എണ്ണം 5000 ആകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി പറഞ്ഞു.
ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി , സി ഇ ഒ സൈഫി രൂപവാല , എക്സിക്യട്ടീവ്. ഡയറക്റ്റർ എം എ അഷ്‌റഫ് അലി , ലുലു ഒമാൻ ഡയറക്ടർ, ലുലു ഒമാൻ റീജിയണൽ ഡയറക്ടർ ഷബീർ കെ എ എന്നിവരും സംബന്ധിച്ചു.