bahrainvartha-official-logo
Search
Close this search box.

പടവ് കുടുംബ വേദി ഡ്രോയിങ് & കളറിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

New Project - 2022-12-23T135001.230

മനാമ: പടവ് കുടുംബ വേദി പത്താം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോയിങ് ആൻഡ് കളറിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടാതെ കളറിംഗ് മെറ്റീരിയലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നതാണ്. ജനുവരി ഒന്നിന് ഉമ്മുൽഹസ്സം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.00 മുതൽ 1.30 വരെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

സബ് ജൂനിയർ (5-8 വയസ്), ജൂനിയർ (9 – 12 വയസ്), സീനിയർ (13 – 16 വയസ്) എന്നീ വിഭാഗങ്ങളിലായാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് 33532669 – സുനിൽ ബാബു, 37740774 – മുസ്തഫ പട്ടാമ്പി, 39990263 – ഉമ്മർ പാനായിക്കുളം എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!