bahrainvartha-official-logo
Search
Close this search box.

പുതുചരിതമെഴുതി ബഹ്‌റൈൻ കെ.എം.സി.സി വടകര മണ്ഡലം പ്രവർത്തക സംഗമം; കെ കെ രമ എം.എൽ.എ. മുഖ്യാതിഥിയായി

WhatsApp Image 2022-12-25 at 7.42.45 PM

മനാമ: വടകര മണ്ഡലം കെ.എം.സി.സി. ബഹ്‌റൈന്റെ പ്രവര്‍ത്തക സംഗമം മനാമ കെ. എം. സി. സി. ഹാളില്‍ സംഘടിപ്പിച്ചു. ‘ഉണര്‍വ്വ് 2022-23’ എന്ന ശീര്‍ഷകത്തില്‍ എം. എല്‍. എ. കെ.കെ. രമ മുഖ്യ അതിഥിയായ കൂട്ടായ്മയില്‍ മണ്ഡലം പ്രസിഡണ്ട് അഷ്‌കര്‍ വടകര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലി ഒഞ്ചിയം സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ കെ. എം. സി. സി. സ്റ്റേറ്റ് സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആശംസകള്‍ നേര്‍ന്നു കൊണ്ട് ബഹ്‌റൈന്‍ കെ. എം. സി. സി. ആക്റ്റിംഗ് പ്രസിഡണ്ട് ശംസുദ്ദീന്‍ വെള്ളികുളങ്ങര, സെക്രട്ടറി അസ്ലം വടകര, ജില്ലാ പ്രസിഡണ്ട് ഫൈസല്‍ കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു.

ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ വടകര മണ്ഡലം കമ്മിറ്റിയുടെ പ്രഥമ പുത്തൂര്‍ അസീസ് കര്‍മ്മ ശ്രേഷ്ട അവാര്‍ഡ് കെ. എം. സി. സി. യുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടും സി. എച്ച്. സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡണ്ടുമായ എസ്.വി. ജലീലിനും, ബിസിനസ്സ്മാന്‍ അവാര്‍ഡ് സാദിഖിനും, കാരുണ്യ സ്പര്‍ശ അവാര്‍ഡ് ഗോപാല കൃഷ്ണന്‍ വി.പി. ഒഞ്ചിയത്തിനും എം. എല്‍.എ കെ. കെ. രമ നല്‍കി ആദരിച്ചു.

സക്കരിയ പുനത്തിലില്‍ നിന്നും വടകര സി എച്ച് സെന്റര്‍ പ്രവാസി ഹെല്‍പ്പ് ഡസ്‌ക്ക് വിപുലീകരണ ഫണ്ടും സുബൈര്‍ നാദാപുരത്തില്‍ നിന്നും മനാഫ് ചികിത്സ ഫണ്ടിന്റെ ആദ്യ ഗഡുവും വേദിയില്‍ വെച്ച് എം. എല്‍. എക്ക് കൈമാറി. വനിതാ വിങ്ങിന് വേണ്ടി സംസ്ഥാന രക്ഷാധികാരി നസീമ ജലീല്‍ രമയെ ഷാള്‍ അണിയിച്ചു. സിയ ഫാത്തിമാ ചികില്‍സ ഫണ്ട് സമാഹരണത്തിനു വേണ്ടി വേദിയില്‍ ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു. ഒപ്പന, കോല്‍ക്കളി, അറബിക്ക് ഡാന്‍സ്, തുടങ്ങിയ വിവിധ കലാപരിപടികളും, വടകര തനിമയിലും രുചിയിലും കെ.എം. സി.സി. ബഹ്റൈന്‍ വനിതാ വിംഗ് നടത്തിയ തട്ട് കടയും, ദാറുല്‍ ശിഫയുടെ മെഡിക്കല്‍ ക്യാമ്പും ശ്രദ്ധേയമായി. ഡിജിറ്റല്‍ ഡാറ്റാ കലക്ഷന്‍, കാരുണ്യസ്പര്‍ശ്ശം ,പ്രവാസി ഹെല്‍പ്പ് ഡസ്‌ക്ക് വിപുലീകരണം, സഹീര്‍ വിദ്യാഭ്യാസ സഹായം, ലഹരി വിരുദ്ധ കാമ്പയിന്‍ എന്നീ പദ്ധതികള്‍ മണ്ഡലം വൈസ് പ്രസിഡണ്ട് റഫീഖ് പുളിക്കൂല്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ മുന്‍കാല ഓര്‍ഗ്ഗനൈസിങ്ങ് സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ കൊട്ടാരത്തിനെ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അസ്സയിനാര്‍ കളത്തിങ്ങലും മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഹാഫിസ് വള്ളിക്കാടും ഷാള്‍ അണിയിച്ച് ആദരിച്ചു.

കരീം കുളമുള്ളതില്‍, ഉസ്മാന്‍ ഹെല്‍വിന്‍, മുസ്തഫ കരുവാണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് കെ കെ, സെക്രട്ടറി മുനീര്‍ ഒഞ്ചിയം, മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍ പുതുപ്പണം, മൊയ്ദു കല്ലിയ്യാട്ട്, അന്‍സാര്‍ കണ്ണൂക്കര, റഷീദ് വാഴയില്‍, ഫാസില്‍ ഉമര്‍, അന്‍വര്‍ വടകര, സമീര്‍. പി. പി റഫീഖ് നാദാപുരം, ഷമീര്‍, ഷാഹുല്‍, ഷഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ ഷൈജല്‍ അറക്കിലാട് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!