bahrainvartha-official-logo
Search
Close this search box.

അമ്പത് പിന്നിട്ട് അടൂരിന്റെ ‘സ്വയംവരം’; കേരളീയ സമാജം ഫിലിം ക്ലബ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

WhatsApp Image 2022-12-25 at 8.29.07 PM

മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്ന ‘സ്വയംവരം അമ്പതിന്റെ നിറവില്‍’ എന്ന പരിപാടിയുടെ ഭാഗമായി ‘സ്വയംവരം’ സിനിമ പ്രദര്‍ശിപ്പിച്ചു. സിനിമയെ കുറിച്ച് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സംസാരിച്ചു. തുടര്‍ന്ന് ഫിലിം ക്ലബ് ഉദ്ഘാടനം മറിമായം ഫെയിം സ്‌നേഹ ശ്രീകുമാറും, സ്‌ക്കൂള്‍ ഓഫ് ഡ്രാമ ഉദ്ഘാടനം മണികണ്ഠന്‍ പട്ടാമ്പിയും നിര്‍വ്വഹിച്ചു. മറിമായം ടീമിലെ അംഗങ്ങളായ നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, സലീം ഹസ്സന്‍, മണി ഷൊര്‍ണൂര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്പി വി രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായ ചടങ്ങില്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ആശംസയും, ദിലീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ കൃഷ്ണകുമാര്‍ പയ്യന്നൂര്‍, ഫിലിം ക്ലബ് കണ്‍വീനര്‍ അരുണ്‍ ആര്‍ പിള്ള, ബിനോയ്, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറൂഖ് തുടങ്ങിയവരും പങ്കെടുത്തു. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലെ നാല് കഥാപാത്രങ്ങളെ സംയോജിപ്പിച്ച് അനീഷ് നിര്‍മ്മലന്‍ എഴുതി, സംവിധാനം ചെയ്ത ‘ഒരു പെണ്ണും, മൂന്നാണും’ എന്ന നാടകവും, ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന നൃത്തനൃത്ത്യങ്ങളും ചടങ്ങിന് മിഴിവേകി. വിനയചന്ദ്രന്‍ നായര്‍, മനോജ് ഉത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു കലാപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ബിജു എം സതീഷ് അവതാരകനായി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!