അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്തക്ക്‌ സ്വീകരണം നൽകി

മനാമ: ബഹറൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ക്രിസ്തുമസ്‌ പുതുവത്സര ശുശ്രൂഷകൾക്ക്‌ നേത്യത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും ഓർത്തഡോക്സ്‌ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും ആയ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ തിരുമേനിയ്ക്ക്‌ സ്വീകരണം നൽകി. ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന​‍് സെക്രട്ടറി ബെന്നി വര്‍ക്കി സ്വാഗതവും ട്രസ്റ്റി ശാമുവേല്‍ പൗലോസ് നന്ദിയും അറിയിച്ചു. ഇടവകയിലെ മുതിര്‍ന്ന അംഗം ലെനി മാത്യൂ, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇടവകയുടെ ഉപഹാരം സ്വീകരിച്ച അഭിവന്ദ്യ തിരുമേനി, കത്തീഡ്രല്‍ ഭാരവാഹികളോടും വന്നു ചേര്‍ന്ന ഏവരോടും ഉള്ള നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!