bahrainvartha-official-logo
Search
Close this search box.

90-മത് ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കാളികളായി ബഹ്‌റൈനിൽ നിന്നുള്ള ശ്രീനാരായണ സമൂഹവും

New Project - 2022-12-31T113901.258

തിരുവനന്തപുരം: 90-മത് (നവതി) ശിവഗിരി തീർത്ഥടാനത്തിൽ വെള്ളിയാഴ്ച (30-12-2022) വൈകീട്ട് നടന്ന പദയാത്രയിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചർ സൊസൈറ്റി, ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്‌റൈൻ ബില്ലവാസ് തുടങ്ങി മൂന്ന് സംഘടനകളുടെയും അംഗങ്ങളും കുടുംബാംഗങ്ങളും സംയുക്തമായി പങ്കെടുത്തു. ഭക്തി സാന്ദ്രമായ പദയാത്രയിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ. ജി. ബാബുരാജൻ, ആലത്തൂർ എം.പി രമ്യ ഹരിദാസ്, എസ് എൻ. സി. എസ് ചെയർമാൻ സുനീഷ് സുശീലൻ, സെക്രട്ടറി വി. ആർ. സജീവൻ, ജി. എസ്. എസ്. ചെയർമാൻ ചന്ദ്രബോസ്, ബഹ്‌റൈൻ ബില്ലവാസ് പ്രസിഡന്റ് ഹരീഷ് പൂജാരി, സെക്രട്ടറി സമ്പത്ത് സുവർണ്ണ തുടങ്ങിയവർ ഉൾപ്പെടെ നൂറോളം ബഹ്‌റൈൻ പ്രവാസികളായ ശ്രീനാരായണീയർ പങ്കെടുത്തു. ഇന്ന് 31-12-2022, ശനിയാഴ്ച രാവിലെ നടന്ന ചരിത്ര പ്രസിദ്ധമായ ശിവഗിരി ഘോഷയാത്രയിൽ ബഹ്‌റൈനിൽ നിന്നും കൊണ്ടുവന്ന പീത പതാകയുമായി, ഗുരുദേവ റിക്ഷയോടൊപ്പം ബഹ്‌റൈൻ സമൂഹവും അണിചേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!