മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ 99.02 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 616 വിദ്യാർത്ഥികളിൽ 53.5 % പേർ ഡിസ്റ്റിംഗ്ഷനും 87.3% ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 27 വിദ്യാർത്ഥികൾക്ക് എല്ലാം വിഷയങ്ങളിലും A 1 ലഭിച്ചു.
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി 500 ൽ 490 മാർക്ക് വാങ്ങിയ മരിയം റോസ് വി ഗ്രിഗറി സ്കൂൾ ടോപ്പർ ആയി. സാന്ദ്ര സാറ ലിജു 500 ൽ 486 (97.2%)നേടി രണ്ടാം സ്ഥാനത്തും പാറുൽ അഗർവാൾ 500 ൽ 483 (96.6%) മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സയൻസ് വിഭാഗത്തിൽ സാന്ദ്ര സാറാ ലിജു 97.2 % മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ പാറുൽ അഗർവാളും പ്രണവ് സോമൈഹയും നേടി. 96% മാർക്ക് വാങ്ങി ആകൃതി ജെയിൻ കോമേഴ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. തൊട്ടുപിറക്കെ 95.4 % മാർക്ക് നേടി ഋതുപർണ മിശ്രയും 95.2% മാർക്കോടെ ആൻതാര റൈസയും. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ മരിയം റോസ് ഗ്രിഗറി 98% മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 96% മാർക്ക് നേടി ഹരിത രണ്ടാം സ്ഥാനവും 95.8% നേടി റിബേക്ക മരിയം മനോജ് മൂന്നാം സ്ഥാനത്തുമെത്തി.
ഐഎസ്ബി ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വയ് എന്നിവർ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിന് അവരെ സഹായിച്ച അധ്യാപകരെയും മാതാപിതാക്കളെയും അഭിനന്ദിച്ചു