bahrainvartha-official-logo
Search
Close this search box.

വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ ‘ഫോക്കസ് 2’ സമ്മേളനം ജനുവരി 6 ന്

New Project - 2023-01-03T145425.111

മനാമ: തൊഴിൽ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ഫോക്കസ് 2’ സമ്മേളനം ജനുവരി 6 വെള്ളി വൈകു: 7:30 നു മനാമ റയ്യാൻ സ്റ്റഡി സെന്റർ ഹാളിൽ വെച്ച് നടക്കുമെന്ന് വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന സമ്മേളനത്തിന്റെ തുടർച്ചയായി നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും ഇംഗ്ളീഷ് പ്രഭാഷകനുമായ ഷെയ്ഖ് സുൽത്താൻ ബിലാൽ ‘ഇസ്‌ലാമിക് എത്തിക്സ് ഇൻ പ്രൊഫഷണൽ ലൈഫ്’ എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കും.

അഴിമതിയും ക്ലേശവും നിറഞ്ഞ തിരക്കുപിടിച്ച ജീവിതത്തിൽ തൊഴിൽ ക്ലേശകരമല്ലാതാക്കാനുള്ള മാര്ഗങ്ങളും തൊഴിലിൽ സദാചാരമെങ്ങനെ നിലനിർത്തണമെന്ന വിഷയത്തിൽ ചർച്ചയും പരിഹാര നിർദ്ദേശവും ഉണ്ടായിരിക്കുന്നതുമാണെന്നും സമ്മേളനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്നായി പ്രമുഖർ പങ്കെടുക്കുന്നതാണെന്നും കൺവീനർ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ അന്വേഷണങ്ങൾക്കുമായി 32188662, 32331414 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!