മനാമ: തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണൻ (52) ആണ് മരിച്ചത്. കോഫി ഷോപ്പിൽ ജീവനക്കാരനായ ഇദ്ദേഹം എട്ടുമാസം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. നേരത്തേ പത്തു വർഷത്തോളം സൗദി അറേബ്യയിൽ ജോലിചെയ്തിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടപടികൾ സ്വീകരിച്ചുവരുന്നതായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഭാരവാഹികൾ അറിയിച്ചു.