ബസ്റ: ഇറാഖിൽ നടക്കുന്ന 25-ആമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി ബഹ്റൈൻ സെമി ഫൈനലിൽ. ഗ്രൂപ്പ് ബി യിലെ മൂന്നാം മത്സരത്തിൽ കുവൈത്തിനെ 1:1 ന് സമനിലയിൽ തളച്ചാണ് നിലവിലെ ചാമ്പ്യൻമാർ സെമിയിൽ കടന്നത്. ആദ്യ മത്സരത്തിൽ യു എ ഇയെയും രണ്ടാം മത്സരത്തിൽ ഖത്തറിനെയും ബഹ്റൈൻ തോൽപിച്ചിരുന്നു.
ഗ്രൂപ്പ് ബി യിൽ 7 പോയിന്റുമായാണ് ബഹ്റൈൻ ഒന്നാമതായി സെമിയിൽ കടന്നത്. 4 പോയിന്റ് വീതം നേടി ഖത്തറും കുവൈത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ഖത്തറുമായി സമനില പിടിച്ച യു എ ഇയാണ് നാലാമതായി.
ഗ്രൂപ് ‘എ’ യിൽ 7 പോയിന്റ് വീതം നേടി ആതിഥേയരായ ഇറാഖും ഒമാനും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സെമിയിൽ കടന്നു. ഒരു മത്സരം മാത്രം ജയിച്ച സൗദിയും പരാജയങ്ങൾ മാത്രം രുചിച്ച യെമനും സെമി കാണാതെ പുറത്തായി.
ജനുവരി 16 ന് നടക്കുന്ന ആദ്യ സെമിയിൽ ഇറാഖ് ഖത്തറിനെ നേരിടും . ഒമാനുമായാണ് ബഹ്റൈന്റെ മത്സരം. ജനുവരി 19 നാണ് ഫൈനൽ .