bahrainvartha-official-logo
Search
Close this search box.

ജ​യ​രാ​ജ​ന്റെ കു​ടും​ബത്തിന് അതിജീവിക്കാൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം വേണം; അഭ്യർത്ഥനയുമായി സാമൂഹിക പ്രവർത്തകർ

New Project (9)

മ​നാ​മ: അ​ർ​ബു​ദ ബാ​ധി​ത​നാ​യി സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ വെ​ന്റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന തൃ​ശൂ​ർ കു​ന്നം​കു​ളം പ​ഴ​ഞ്ഞി സ്വ​ദേ​ശി​യാ​യ ജ​യ​രാ​ജ​െ​ന്റ (59) കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്. നാ​ട്ടി​ൽ ജ​യ​രാ​ജ​ന് ഭാ​ര്യ​യും 19 വ​യ​സ്സു​ള്ള മ​ക​നും 17 വ​യ​സ്സു​ള്ള മ​ക​ളു​മാ​ണു​ള്ള​ത്. താ​മ​സി​ക്കു​ന്ന വീ​ടും സ്ഥ​ല​വും നാ​ലു​ല​ക്ഷം രൂ​പ ക​ട​മെ​ടു​ത്ത​തി​നാ​ൽ ജ​പ്തി​യു​ടെ വ​ക്കി​ലാ​ണ്. മ​ക​ൻ പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ർ​ട്ട് ടൈം ​ജോ​ലി​ക്ക് പോ​കു​ക​യാ​ണി​പ്പോ​ൾ. മ​ക​ൾ​ക്ക് ബി.​എ​സ് സി ​റെ​സ്പി​റേ​റ്റ​റി തെ​റ​പ്പി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ വേ​ണം.

സാ​മ്പ​ത്തി​ക പ്ര​യാ​സ​വും യാ​ത്രാ​വി​ല​ക്കും കാ​ര​ണം ജ​യ​രാ​ജ​ൻ ആ​റു​വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ല. യാ​ത്ര ചെ​യ്യാ​നാ​കു​മ്പോ​ൾ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നാ​ണ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ക്കു​ന്ന​ത്. ഐ.​സി.​ആ​ർ.​എ​ഫ് ഹോ​സ്പി​റ്റ​ൽ വി​സി​റ്റ് ചു​മ​ത​ല​യു​ള്ള കെ.​ടി. സ​ലിം ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന. സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സി​ൽ അം​ബാ​സ​ഡ​റു​ടെ മു​മ്പി​ലും വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം യൂ​നി​റ്റി​ലെ മു​ഹ​മ്മ​ദ് സാ​ദി​ഖ് പു​തി​യ​റ​ക്ക​ൽ, ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ, കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ, ഹോ​പ് ബ​ഹ്‌​റൈ​ൻ പ്ര​തി​നി​ധി സാ​ബു ചി​റ​മേ​ൽ എ​ന്നി​വ​ർ സ​ഹാ​യ​ത്തി​നു​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33750999, 39791479 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാവുന്നതാണ്.

ബാ​ങ്ക് ജ​പ്തി ഒ​ഴി​വാ​ക്കാ​നും മ​ക​ളു​ടെ പ​ഠ​ന​ത്തി​നു​മാ​യി ജ​യ​രാ​ജി​ന്റെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ഹാ​യം ന​ൽ​കാ​വു​ന്ന​താ​ണ്. ശാ​ന്ത വി.​കെ, അ​ക്കൗ​ണ്ട് ന​മ്പ​ർ: 0717101059698, ഐ.​എ​ഫ്.​എ​സ്.​സി: CNRB0000717, ക​ന​റാ ബാ​ങ്ക്, പ​ഴ​ഞ്ഞി ശാ​ഖ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!