മനാമ: ഐ വൈ സി സി യൂത്ത് ഫെസ്റ്റ് പ്രചാരണ ഭാഗമായി ജനുവരി 20 വെള്ളിയാഴ്ച സിഞ്ച് അൽ അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ വെച്ചു വടം വലി മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ചു നടക്കുന്ന മത്സരത്തിൽ ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.
27 നു വെള്ളിയാഴ്ച ഇന്ത്യൻ ക്ലബിൽ വെച്ചാണ് യൂത്ത് ഫെസ്റ്റ് നടക്കുക. വടം വലി മത്സര മുന്നോടിയായി സൽമാബാദ് ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വെച്ച് ക്യാപ്റ്റൻസ് മീറ്റിംഗ് സംഘടിപ്പിച്ചു. വടം വലി കൺവീനർ പ്രവീൺ ആന്റണി യുടെയും അസോസിയേഷൻ ഭാരവാഹികൾ ആയ അമൽ ദേവ്, ഷാജി എന്നിവരുടെയും നേതൃത്വത്തിൽ ആണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.