വി കെയർ ഫൗണ്ടേഷൻ മെയ്‌ ദിനാഘോഷം സംഘടിപ്പിച്ചു

വി കെയർ ഫൗണ്ടേഷൻ കലവറ പാർട്ടി ഹാളിൽ വച്ച് ലോക തൊഴിലാളി ദിനം ആഘോഷിച്ചു. പ്രസിഡന്റ്‌ റെജി വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്‌റൈനിലെ മുഖ്യധാരാ സാമൂഹിക പ്രവർത്തകനായ ശ്രീ. ഫ്രാൻസിസ് കൈതാരത്‌ ഉത്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകരായ 4 പി. എം ന്യൂസ്‌ ചിഫ് എഡിറ്റർ ശ്രീ. പ്രദിപ് പുറവങ്കര, മാധ്യമം ചിഫ് റിപ്പോർട്ടർ ശ്രീ. ഷമീർ, സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റ്‌ സാം സാമുവൽ, ചന്ദ്രൻ തിക്കോടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അഡ്വ. സാജു, സതി വിശ്വനാഥ് ആശംസകൾ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തകരായ സാബു ചിറമേലിനെയും, ട്രീസ എൽസിയെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. നാട്ടിലേക്കു പോകാൻ ബുദ്ധിമുട്ടനുഭവിച്ച മുംബൈ സ്വദേശി ഷഹ്‌വാസ് ഖാന് യാത്ര ടിക്കറ്റ് നൽകി. എജിൻ എബ്രഹാം സ്വാഗതവും അറുമുഖൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് നിഖിൽ, ദേവൻ, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.