നിയമ പോരാട്ടം തുടരും – അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ

ADV T SIDDIQE
മനാമ : ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ മുഴുവൻ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ്‌ പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്ന് അഡ്വ. ടി. സിദ്ധിഖ് എം എൽ എ പറഞ്ഞു.
കേസിലെ യഥാർത്ഥ പ്രതി തന്നെ പാർട്ടി അറിഞ്ഞുകൊണ്ട് തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് പറഞ്ഞുകഴിഞ്ഞു. കേസിൽ ഉൾപ്പെട്ട വമ്പൻ സ്രാവുകൾ മുതൽ പരൽമീനുകളെ വരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു ശിക്ഷിപ്പിക്കും. ഇപ്പോളത്തെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണം. ഖജനാവിലെ കോടിക്കണക്കിന് രൂപ  ഉപയോഗിച്ച് കൊണ്ടാണ് സംസ്ഥാന സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയ നേതാക്കളായിരുന്നു കൊലചെയ്യപ്പെട്ട ആളുകൾ. കൊലപാതകം നടത്തുന്നതിന് എല്ലാ ഒത്താശയും പാർട്ടി ചെയ്തു കൊടുത്തു, കേസ് നടത്തുന്നതിനുള്ള സഹായവും, പ്രതികളുടെ കുടുംബത്തെ സഹായിക്കുകയും, അതിന് ശേഷം കേസ് സി ബി ഐ ഏറ്റെടുക്കാതിരിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് കോടികണക്കിന് രൂപ മുടക്കുകയും, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെയാണ് ഏർപ്പടാക്കിയത്.
ഇപ്പോൾ പാർട്ടിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നവ മാധ്യമങ്ങളിൽ കൂടി പാർട്ടിയെ വെല്ലുവിളി നടത്തുന്നത് ആണ് കാണുവാൻ സാധിച്ചത്. കൊലപാതകം നടത്തി എന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേസ് സി ബി ഐ അന്വേഷണം നടത്തണം എന്നും അഡ്വ. ടി. സിദ്ധിഖ് എം എൽ എ അഭിപ്രയപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ, മുൻ കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യം, കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി എം. നിയാസ്, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള, ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടൂർ, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയം ചേരി,റിയാദ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ്‌ സലിം കുളക്കര, ബഹ്‌റൈൻ ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു,കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഷമീം കെ. സി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി ഒഐസിസി നേതാക്കളായ ചെമ്പൻ ജലാൽ, ജി. ശങ്കരപിള്ള, നസിം തൊടിയൂർ, ഷാജി പൊഴിയൂർ എന്നിവർ നേതൃത്വം നൽകി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!