bahrainvartha-official-logo
Search
Close this search box.

“മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്കെയർ

PRAVASI WELFARE
മനാമ: പ്രവാസി വെൽഫെയറിൻ്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
മാർച്ച് 10 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള  പ്രവാസി സെൻ്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ നടക്കുന്നത്. ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷനിൽ  ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി അയ്യപ്പദാസ് എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കും.
മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ വിജയത്തിനായി ഫസൽ റഹ്മാൻ ജനറൽ കൺവീനറും ഇർഷാദ് കോട്ടയം കൺവീനറും വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. പ്രചരണം : ജാഫർ, ഹാഷിം, ബഷീർ, മഹമൂദ്, റിയാസ്. ഗസ്റ്റ് ആൻഡ് റിസപ്ഷൻ : അബ്ദുല്ല കുറ്റ്യാടി, മജീദ് തണൽ, ബദറുദ്ദീൻ പൂവാർ, ആഷിക് എരുമേലി, സി. എം. മുഹമ്മദലി, ഹാഷിം, ഷാനിബ്. ലേബർ ക്യാമ്പ്: അബ്ദുൽ ലത്തീഫ് കടമേരി. വെന്യൂ :  സഫീർ, റാസിഖ്, ബാസിത്, ഷൗക്കത്തലി. രജിസ്ട്രേഷൻ : റാഷിദ്, മൻസൂർ, മുസ്തഫ. റഫ്റഷ്മെന്റ്: ജലീൽ, ടാൽവിൻ. മൊമന്റൊ: അസ്‌ലം, അനസ്, അനിൽ. ഓഡിറ്റോറിയം: അനിൽ, ജലീൽ ഉമ്മുൽ ഹസം, അമീൻ ആറാട്ടുപുഴ, നൗഷാദ് വാടാനപള്ളി എന്നിവരാണ് മറ്റംഗങ്ങൾ.
പ്രവാസി സെൻററിൽ നടന്ന മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ സംഘാടകസമിതി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ഡോക്ടർ അനൂപ് അബ്ദുല്ല, കൽഫാൻ, അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ഷാനിബ് എന്നിവർ സംസാരിച്ചു. മെഡ് കെയർ കൺവീനർ മജീദ് തണൽ സ്വാഗതവും ആഷിക് എരുമേലി നന്ദിയും പറഞ്ഞു കൂടുതൽ വിവരങ്ങൾക്ക് 35597784 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!