മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ‘ലിവ് ഫോർ ഫ്രീ’ പ്രമോഷൻ കാമ്പയിൽ വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഇമാൻ അൽ ദൊസരി ഉദ്ഘാടനം നിർവഹിച്ചു. ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയിദ്, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രൂപാവാല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഏതെങ്കിലും ലുലു ഔട്ട്ലെറ്റിൽ അഞ്ചു ദീനാറിന്റെ പർച്ചേസ് നടത്തുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ഇതിൽനിന്ന് നറുക്കിട്ട് 100 പേർക്ക് ഒരു വർഷത്തേക്കാവശ്യമായ വൗച്ചറുകൾ നൽകും. വീട്ടുസാധനങ്ങൾ, തുണിത്തരങ്ങൾ, സ്കൂൾ സ്റ്റേഷനറി, മരുന്നുകൾ, സിനിമ ടിക്കറ്റ്, കിഡ്സ് എന്റർടെയ്ൻമെന്റ് ഏരിയ ടിക്കറ്റ് അടക്കം ലുലുവിൽനിന്ന് ലഭിക്കും. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാണ് പദ്ധതി.
പണത്തിന്റെ മൂല്യശോഷണം മൂലം ഉപഭോക്താക്കൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനായി പ്രൈസ് ലോക്ക് പദ്ധതിയും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് വർഷം മുഴുവൻ ഭക്ഷ്യവിഭവങ്ങളടക്കം 200 സാധനങ്ങൾ വിലയിൽ വർധനയില്ലാതെ വാങ്ങാൻ കഴിയും.