bahrainvartha-official-logo
Search
Close this search box.

ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

WhatsApp Image 2023-03-19 at 1.40.48 PM

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ 2022-2023 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ് കേ​ര​ളീ​യ​സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ മു​ൻ മ​ന്ത്രി​യും ആ​റ്റി​ങ്ങ​ൽ എം.​പി​യു​മാ​യ അ​ടൂ​ർ പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു ‘ഗു​രു​ദീ​പം 2023’ മെ​ഗാ പ​രി​പാ​ടി​യു​ടെ തു​ട​ക്കം. തു​ട​ർ​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 108 പേ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ ദൈ​വ​ദ​ശ​ക ആ​ലാ​പ​നം ന​ട​ന്നു. എ​സ്.​എ​ൻ.​സി.​എ​സി​ലെ യു​വ​ക​ലാ​കാ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ച പൂ​ജാ​നൃ​ത്തം അ​ര​ങ്ങേ​റി. പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര​സ​മ്മാ​ൻ ജേ​താ​വാ​യ കെ.​ജി. ബാ​ബു​രാ​ജ് ര​ക്ഷാ​ധി​കാ​രി​യാ​യ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല​യും മു​ൻ എം.​എ​ൽ.​എ അ​ഡ്വ. കെ.​എ​ൻ.​എ. ഖാ​ദ​റും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

എ​സ്.​എ​ൻ.​സി.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്റൈ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ൽ ന​ൽ​കി​യി​ട്ടു​ള്ള മി​ക​ച്ച​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ച് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും ആ​ദ​രി​ച്ചു. മെ​ഗാ​മാ​ർ​ട്ട് ജി.​എം. അ​നി​ൽ ന​വാ​നി, അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ, മാ​സ്റ്റ​ർ​കാ​ർ​ഡ് ക​ൺ​ട്രി ഹെ​ഡ് വി​ഷ്ണു പി​ള്ള, ഫ്രാ​ൻ​സി​സ് കൈ​താ​രം, രാ​ജ്കു​മാ​ർ ഭാ​സ്ക​ർ എ​ന്നി​വ​ർ പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ബ​ഹ്റൈ​ൻ ബി​ല്ലാ​വാ​സ്, ക​ലാ​കേ​ന്ദ്ര എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ൻ​മാ​രും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും അ​ര​ങ്ങേ​റി. ര​ഞ്ജി​നി ജോ​സും ശ്യാം​ലാ​ലും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നി​ശ​യും ന​ട​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!