മനാമ: കെ.എം.സി.സി കേരള ജനതയുടെ മാത്രമല്ല ലോകത്തിന് മുന്നിൽതന്നെ സമത്വമില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ. സേവന സന്നദ്ധരായ മനസ്സുകൾക്ക് ശാന്തിയും സമാധാനവും അഭിവൃദ്ധിയും ഉണ്ടാക്കാൻ സാധിക്കും.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പ്രഭാഷണവും സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് ബിഹാറിലെ കിഷൻ ഗഞ്ചിലും വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോക്ടർ സുബൈർ ഹുദവിക്ക് ഖാദർ മൊയ്തീൻ അവാർഡ് സമ്മാനിച്ചു.
കേരളത്തിൽ ഇന്ന് കാണുന്ന രൂപത്തിൽ വിദ്യാഭ്യാസപരമായി സമൂഹത്തെ ഉന്നതിയിലെത്തിക്കാൻ സി.എച്ചിന്റെ നേതൃത്വത്തിൽ നടന്നത് എക്കാലത്തും തിരുത്തികുറിക്കാനാകാത്ത വിധമുള്ള പ്രവർത്തനങ്ങളായിരുന്നുവെന്നും അതിനുള്ള ഗുണഫലങ്ങളാണ് ഇന്ന് സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സുബൈർ ഹുദവി പറഞ്ഞു.
ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ സംസാരിച്ചു. ജില്ല കൺവീനർ ഇസ്ഹാഖ് വില്യാപ്പള്ളിക്കും കാമ്പയിനിൽ ജില്ലയിൽനിന്ന് ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത കുറ്റ്യാടി, വടകര മണ്ഡലങ്ങൾക്കും വ്യക്തിഗതമായി ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ലത്തീഫ് വരിക്കോളിക്കും പ്രഫ. ഖാദർ മൊയ്തീൻ മെമന്റോ നൽകി.
സംസ്ഥാന ഭാരവാഹികളായ അസ്സൈനാർ കളത്തിങ്കൽ, കെ.പി. മുസ്തഫ, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ.പി. ഫൈസൽ, ഒ.കെ. കാസിം, ഗഫൂർ കൈപ്പമംഗലം, ശരീഫ് വില്യാപ്പള്ളി, അസ്ലം വടകര, റഫീഖ് തോട്ടക്കര, കെ.കെ.സി. മുനീർ, ഷാഫി പറക്കട്ട, സലിം തളങ്കര, നിസാർ ഉസ്മാൻ, എം.എ. റഹ്മാൻ, മുഹമ്മദ് മാലിം, സമസ്ത സെക്രട്ടറി കുഞ്ഞമ്മദ് ഹാജി, ജില്ല വൈസ് പ്രസിഡന്റ് ഫൈസൽ കണ്ടിതാഴ എന്നിവർ സന്നിഹിതരായിരുന്നു.
ജില്ല വൈസ് പ്രസിഡന്റ് ഹമീദ് അയനിക്കാടിനെ ആദരിച്ചു. ജില്ല ട്രഷറർ സുഹൈൽ മേലടി പ്രാർഥന നടത്തി. ജില്ല ഭാരവാഹികളായ നാസ്സർ ഹാജി, അഷ്റഫ് നരിക്കോടൻ, അഷ്റഫ് തോടന്നൂർ, സാഹിർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം, എന്നിവർ നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.